കേന്ദ്രസര്‍ക്കാരിന് കീഴില്‍ നാഗ്പൂരിലുള്ള നാഷണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ജിനീയറിങ്/ബിരുദ/ഡിപ്ലോമകാര്‍ക്ക് ഇനിപറയുന്ന കോഴ്സുകള്‍ പഠിക്കാം.
* ഗ്രാഡുവേറ്റ് ഡിപ്ലോമ കോഴ്സ് ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ്, യോഗ്യത– ബിഇ/ബിടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇഇഇ/സി ആന്റ് ഐ/എവര്‍ എന്‍ജിനീയറിങ്) 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം.
* ഗ്രാഡുവേറ്റ് എന്‍ജിനീയേഴ്സ് കോഴ്സ് ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ്, യോഗ്യത തൊട്ടുമുകളിലേതുപോലെതന്നെ. ഫസ്റ്റ് ക്ലാസ് വേണമെന്നില്ല. പാസായിരുന്നാല്‍ മതി.
* ഡിപ്ലോമാ കോഴ്സുകള്‍ ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ്, യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ഡിപ്ലോമ.
* പോസ്റ്റ് ഡിപ്ലോമ കോഴ്സ് ഇന്‍ റിന്യൂവബിള്‍ എനര്‍ജി, യോഗ്യത– എന്‍ജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/പവര്‍/സിവില്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്).
അപേക്ഷാ ഫീസ് 500 രൂപ. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.npti.gov.in സന്ദര്‍ശിക്കുക. ഫെബ്രുവരി 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: