ചെന്നൈ:ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പിടിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ സേന പിടികൂടിയ 55 മത്സ്യത്തൊഴിലാളികള്‍ ജാഫ്നയിലെ ജയിലില്‍ തുടരുകയാണ്. ഇന്നലെ ഇതേ കുറ്റം ചുമത്തിയാണ് 14 പേരെക്കൂടി അറസ്റ്റ് ചെയ്തത്.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 14 പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചക്കിടെ ശ്രീലങ്കയില്‍ പിടിയിലായ ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളുട എണ്ണം 69 ആയി. പിടിയിലായവരെല്ലാം തമിഴ് മത്സ്യ തൊഴിലാളികളാണ്. രാമനാഥപുരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതെ അനിശ്ചിതകാല സമരത്തിലാണ്. ഇന്നലെ രണ്ട് ബോട്ടുകള്‍ കൂടി പിടികൂടിയതോടെ ശ്രീലങ്കന്‍ നാവികസേന ഒരാഴ്ചക്കിടെ പിടികൂടുന്ന ബോട്ടുകളുടെ എണ്ണം പത്തായി ആയി.
ജയിലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും നാളെ മുതല്‍ നിരാഹാര സമരം തുടങ്ങും. ക്രിസ്മസിന് മുമ്പ് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്നവരെ തിരിച്ചെത്തിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയലടക്കമുള്ള സമരമുറകളിലേക്ക് നീങ്ങുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: