ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ നീക്കം. സിപിഎം -എസ്ഡിപിഐ സംസ്ഥാന നേതാക്കളാണ് ഇതിനുപിന്നില്‍. മണ്ണഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ നടന്ന ക്രൂരമായ അക്രമങ്ങള്‍ സിപിഎം – ഡി വൈ എഫ് ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എസ് ഡി പി ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിട്ടും സംസ്ഥാന പ്രസിഡന്റ് ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്ന പ്രസ്താവനയിറക്കിയത് ഗൂഡാലോചനയുടെ ഭാഗമാണ്.
നിരന്തരമായി പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ച് വിട്ട് കൊണ്ട് എസ് ഡി പി ഐയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അണികളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നേതൃത്വങ്ങള്‍ വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയത്.
സിപിഎം അക്രമത്തെക്കുറിച്ച് എസ് ഡി പി ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം ഇതാണ്;
”മണ്ണഞ്ചേരി ആപ്പൂര് പ്രദേശത്ത് എസ് ഡി പി ഐബ്രാഞ്ച് രൂപീകരിച്ച നാള് മുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ സിപിഎം ഇവിടെ നടത്തുന്നുണ്ട്. പ്രവര്‍ത്തകരെ അധികാരത്തിന്റെ മറ പിടിച്ച് കൊണ്ട് നിരന്തരം ആക്രമിക്കുക, ഇരുളിന്റെ മറവില്‍ എസ് ഡി പി ഐയുടെ കൊടി മരം നശിപ്പിക്കുക തുടങ്ങി പല വിധ അക്രമങ്ങളും സിപിഎം നടത്തുന്നുണ്ട്. ഇതിന് കാരണം ഡി വൈ എഫ് ഐ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി എസ് ഡി പി ഐയില്‍ അംഗങ്ങളാകുന്നു എന്നത് മാത്രമാണ്. നിലവില്‍ എസ് ഡി പി ഐയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് ഗുണകരമാകുന്ന രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ നിരവധി പേര് ഈ പ്രദേശത്ത് പുതുതായി എസ് ഡി പി ഐഎന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇതില്‍ വിളറി പൂണ്ട സിപിഎം നേതൃത്വ ത്തിന്റെ ഗൂഡാലോചനയാണ് നിരന്തരമുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍.
ആദ്യം ഷജീര്‍ എന്ന ഞങ്ങളുടെ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി പ്രവര്‍ത്തകനെയും ഉമ്മയെയും സിപിഎം ക്രിമിനലുകള്‍ ഭീകരമായി മര്‍ദ്ദിക്കുകയും തിരിച്ചടി ഭയന്ന് അധികാരം ഉപയോഗിച്ച് പോലീസിനെ വിന്യസിക്കുകയും ചെയ്തു. സമാധാനം സ്ഥാപിക്കണമെന്ന ലക്ഷ്യവുമായി ആലപ്പുഴ ഡിവൈഎസ്പി യുടെയും മണ്ണഞ്ചേരി സി ഐ യുടെയും നേതൃത്വത്തില്‍ പിറ്റേന്ന് സമാധാന സര്‍വകക്ഷി യോഗം എന്ന നിലയില്‍ എസ് ഡി പി ഐ-സിപിഎം നേതൃത്വങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
സമാധാനം നാട്ടില്‍ നിലനില്ക്കണമെന്ന് ആഗ്രഹിച്ച എസ് ഡി പി ഐ മണ്ഡലം നേതൃത്വങ്ങള്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു. മറുഭാഗത്ത് നിന്ന് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആയ ങട സന്തോഷ് മാത്രമാണ് സിപിഎം പ്രതിനിധി ആയി സ്റ്റേഷനില്‍ എത്തിയത്. സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഭാരവാഹികളോ, ഡി വൈ എഫ് ഐഭാരവാഹികളോ എത്തിയില്ല. ഇവര്‍ മാറി നിന്ന് കൊണ്ട് സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്ത് ഭരണസമിതിയിലെ ഒരംഗത്തെ മാത്രം പറഞ്ഞു വിട്ടതിന് പിന്നില്‍ അണിയറയില്‍ അമ്പനാകുളങ്ങര എല്‍ സി സെക്രട്ടറിയുടെ നേത്രത്വത്തില്‍ കൂടുതല്‍ ആക്രമങ്ങള്‍ക്ക് പദ്ധതിയിട്ടത് കൊണ്ടാണ് എന്നതില്‍ സംശയമില്ല. ഏറ്റവും ഒടുവില്‍ ഡി വൈ എഫ് ഐമേഖല കമ്മിറ്റിയുടെ പേരില്‍ റിമാന്‍ഡിലായ ക്രിമിനലുകളുടെ ആക്രമണത്തെ ന്യായീകരിച്ച് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ ഇറക്കിയതും ഈ സംശയത്തിന് ബലം നല്കുന്നു. ആയതിനാല്‍ കഴിഞ്ഞ 2 ദിവസങ്ങളിലായി എസ് ഡി പി ഐപ്രവര്‍ത്തകര്‍ക്ക് നേരെയും മാതാപിതാക്കള്‍ക്ക് നേരെയും ഉണ്ടായ അക്രമങ്ങള്‍ക്ക് ഗൂഡാലോചന നടത്തിയ സിപിഎം അമ്പനാകുളങ്ങര എല്‍ സി സെക്രട്ടറിയെയും ഡി വൈ എഫ് ഐ മേഖല ഭാരവാഹികളെയും ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും നിയമപാലകര്‍ അതിന് തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും.’
ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി മണ്ണഞ്ചേരിയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊലപാതകം. ആക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് സംഭവം അറിയാവുന്ന മണ്ഡലം കമ്മറ്റി പറയുമ്പോള്‍ കൊലയക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ്് മൂവാറ്റുപുഴക്കാരന് മൗലവി പ്രസ്ഥാവന ഇറക്കിയത് സംശയത്തിന് ഇടനല്‍കുന്നതാണ്. മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് കൊല്ലപ്പെട്ട കേസില്‍ സിപിഎം നേതൃത്വവുമായി ധാരണ ഉണ്ടാക്കിയതിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. അന്ന് സ്വന്തം സഖാവ് കൊല്ലപ്പെട്ടിട്ടും കൊലചെയ്തവരെ സംരക്ഷിക്കാന്‍ സിപിഎം തയ്യാറായെങ്കില്‍ അതിന്റെ ഉപകാരസ്മരണയാണ് ഇപ്പോള്‍ എസ്ഡിപിഐ നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: