തിരുവനന്തപുരം : കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ സാക്ഷ്യപത്രം ഹാജരാക്കാത്തവര്ക്കിന് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. രണ്ട് ഡോസ് വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത കോവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.
സംസ്ഥാനത്ത് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിന് എടുക്കുന്നതില്‍ നിന്നും ആളുകള്‍ പിന്നാക്കം പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി. രണ്ട് ഡോസ് വാക്സിനും എടുക്കാത്ത ഇരുനൂറോളം രോഗികളാണ് ഇപ്പോള്‍ വിവിധ മെഡിക്കല്‍ കോളേജുകളിലായി ചികിത്സയില്‍ കഴിയുന്നത്.
എന്നാല്‍ അലര്‍ജി, മറ്റുരോഗങ്ങള്‍ എന്നിവ കാരണം കോവിഡ് വാക്സിന് സ്വീകരിക്കാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ സൗജന്യമായി നല്‍കും. കോവിഡ് വാക്സിന് സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കാമെന്ന സത്യവാങ്മൂലം എഴുതി നല്കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരമുള്ള സൗജന്യചികിത്സ നല്‍കും. രോഗി തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത സാഹചര്യമുണ്ടായാല്‍ ആ രോഗിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
രോഗികളെയും ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ഉത്തരവ്. കോവിഡ് പ്രതിരോധവാക്സിന്‍ സ്വീകരിക്കുന്നതിന് ചുരുക്കം ചിലരെങ്കിലും വിമുഖത കാണിക്കുന്നതിനാല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് തടയാനാണ് ഈ നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖൊബ്രഗഡെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിലാണ് കോവിഡ് വാക്സിന് എടുക്കാത്ത കോവിഡ് രോഗികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ചിലര്‍ വാക്സിന് എടുക്കാതിരിക്കുന്നത് മറ്റുള്ളവര്‍ക്കുകൂടി പ്രയാസമാവുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനനിയന്ത്രണത്തിന് നിര്‍ബന്ധിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: