തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ ട്രോള്‍ പേജിനെതിരെ ഡിജിപിയ്ക്ക് പരാതി നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ‘കിടിലന്‍ ട്രോള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന് സിപിഎം അനുകൂല ഫേസ്ബുക്ക് പേജാണ് കെ. സുരേന്ദ്രനെതിരെയുള്ള വ്യാജപ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വരണാസിയില്‍ പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി എന്ന പരിപാടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഈ പേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡിജിപി അനില്‍ കാന്തിന് നല്കിയ പരാതിയില്‍ കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
തന്നെയും പാര്‍ട്ടിയെയും പ്രധാനമന്ത്രിയെയും ഹൈന്ദവ സമുദായത്തെയും ഒന്നടങ്കം മനപൂര്‍വം ആക്ഷേപിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഇത്തരം വ്യാജ പോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരണം നടത്തുന്നത്. അതിനാല്‍ ഇത്തരം വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: