തിരുവനന്തപുരം: കൊറോണ വൈറസിന്റെ ഇതുവരെയുള്ള വകഭേദങ്ങളിലെ ഏറ്റവും അപകടകാരി എന്നാണ് ലോകാരോഗ്യ സംഘടന ഒമിക്രോണെ വിശേഷിപ്പിക്കുന്നത്. പഠനങ്ങള്‍ പുരോഗമിക്കുന്നതേ ഉള്ളൂവെങ്കിലും ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ ലോകത്തെ ആരോഗ്യ മേഖലയെ സംബന്ധിച്ച് അത്ര ശുഭസൂചകമല്ല. അതിതീവ്ര വ്യാപനശേഷിയാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. മാത്രമല്ല, കോവിഡ് വന്നപോയവരിയും ഇതും ബാധിക്കും. കൂടാതെ, നിലവിലെ എല്ലാ കോവിഡ് വാക്സിനുകളെയും പ്രതിരോധിക്കാനുള്ള ശേഷി പുതിയ വകഭേദത്തിന് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഡെല്‍റ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമിക്രോണ്‍ എന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഒമിക്രോണ്‍ എന്ന് നാമധരണം ചെയ്യപ്പെട്ട B.1.1.529 എന്ന കൊറോണവൈറസ് വകഭേദമാണ്. ഒമിക്രോണിന്റെ ഉത്ഭവം ‘ ആശങ്കയുടെ വകഭേദം’എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് പല വകഭേദങ്ങളിലും കണ്ടത് പോലെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ പലരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
നിലവിലെ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാന്, സിംഗപ്പൂര്‍ , യുഎഇ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: