കോഴിക്കോട്: കോഴിക്കോട്: മണ്ഡലവ്രതം, ശബരിമലയാത്രയുടെ പിന്നിലെ ആചാരവും ശാസ്ത്രവും, തീര്‍ത്ഥാടനത്തിന്റെ അന്ത്യന്തിക ലക്ഷ്യം. എന്നിവ വിശദമാക്കുന്ന ഡോ . സുകുമാര്‍ കാനഡ എഴുതിയ ‘മണ്ഡലം മനോഭിരാമം” പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിച്ചു.
ഇംഗഌഷ് പരിഭാഷയും( Mandalam Musings ) പ്രകാശനം ചെയ്തു.
1990 മുതല്‍ കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന ഡോ. സുകുമാര്‍ ആത്മീയ വിഷയങ്ങളില്‍ ഏറ്റവും അധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള മലയാളി പ്രവാസിയാണ് . ആത്മീയതയിലും സാഹിത്യത്തിലും കര്‍ണ്ണാടക സംഗീതത്തിലും താല്‍പ്പര്യമുള്ള സുകുമാര്‍ സമകാലീന പ്രസിദ്ധീകരണങ്ങളില്‍ (മാതൃഭൂമി, ജന്മഭൂമി, ഭക്തപ്രിയ,മനോരമ, കേസരി, വിശ്വഹിന്ദു, ഭാഷാപോഷിണി, മലയാളം, മംഗളംപത്രം, മുതലായവ) ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്. ഏതാനും ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ശ്രീമദ് ദേവീഭാഗവതം, ഭാഗവതം, യോഗവാസിഷ്ഠം എന്നിവ നിത്യപാരായണ രൂപത്തില്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേയ്ക്കും, ഭഗവദ്ഗീതാ വ്യഖ്യാനം മലയാളത്തില്‍ നിന്നും ഇംഗ്ളീഷിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. യോഗവാസിഷ്ഠം നിത്യപാരായണം രണ്ടുവര്‍ഷം തുടര്‍ച്ചയായി ജന്മഭൂമിയില് പ്രസിദ്ധീകരിച്ചു. ശ്രീമദ് ദേവീഭാഗവതം (പുനരാഖ്യാനം) ആദ്യഭാഗം ജന്മഭൂമിയില് പ്രസിദ്ധീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: