കൊച്ചി : ഇനിമുതല്‍ കൊച്ചിയില്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുമില്ലാതെ തെരുവ് കച്ചവടം നടത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷനില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഈ കര്‍ശ്ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബര്‍ 30നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യാനും നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവ് കര്‍ശ്ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കളക്ടറേയും സിറ്റി പോലീസ് കമ്മിഷണറേയും കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.
ഇത് കൂടാതെ വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാന്‍ ഉടന്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പുനരധിവാസത്തിന് അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം കമ്മറ്റി തീരുമാനമെടുക്കണം.
അപേക്ഷകര്‍ക്ക് ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ. അര്‍ഹരെന്ന് കണ്ടെത്തിയ 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതായി കോര്പ്പറേഷന് ഹര്‍ജിയില്‍ പരിഗണിക്കവേ കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: