മുംബൈ: ത്രിപുരയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിനെതിരെ മഹാരാഷ്ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നാന്ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ ശക്തമായ കല്ലേറ് നടത്തി. ചില കടകള്‍ കത്തിച്ചു.
മുസ്ലിങ്ങളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ ബിജെപിയുടെയും ശിവസേനയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അമരാവതി, നാന്ദെദ്, മാലെഗാവൊണ്‍ എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും അക്രമവും അമര്‍ച്ച ചെയ്യാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഈ പ്രദേശങ്ങളിലെല്ലാം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മുസ്ലിങ്ങളുടെ അക്രമസമരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയും നേതാവുമായ അശോക് ചവാന് അപലപിച്ചു. ‘മഹാരാഷ്ട്രയില്‍ ചിലയിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും കടയും വീടും കത്തിക്കലും അനുചിതമാണ്. പ്രതിഷേധിക്കുമ്പോള്‍ അക്രമത്തിലേക്ക് തിരിയുന്നത് ശരിയല്ല. ഈ സംഭവങ്ങള്‍ അന്വേഷിക്കണം. ‘ അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാസ അക്കാദമി വെള്ളിയാഴ്ച നടത്തിയ കുത്തിയിരുപ്പ് സമരം അക്രമത്തിലേക്ക് തിരിഞ്ഞു. ഇതില്‍ ചില യുവാക്കള്‍ പല മതക്കാര്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ഇടങ്ങളിലേക്ക് അക്രമാസക്തമായി നീങ്ങിയെങ്കിലും ഇവരെ പൊലീസ് തടഞ്ഞതായി നാന്ദെദ് എസ് പി പറഞ്ഞു. ഉടനെ അവര്‍ നാന്ദെദ് ജില്ലയിലെ മൂന്ന് നാല് സ്ഥലങ്ങളില്‍ കല്ലേറ് നടത്തി. ഇതിനെ നേരിടാന്‍ പൊലീസ് നേരിയ തോതില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.
‘ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മുസ്ലിങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതില്‍ നാന്ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ കല്ലേറ് നടന്നു.’ – സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: