ന്യൂദല്‍ഹി: കോവിഡ് സാഹചര്യത്തില്‍ യാത്രക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധന പിന്‍വലിച്ച് റെയ്ല്‍വേ. കോവിഡ് കാലത്ത് എക്സ്പ്രസ്/മെയില്‍ ട്രെയിനുകള്‍ ‘സ്പെഷ്യല്‍’ ആക്കി നിരക്കു കൂട്ടിയ നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഇനി മുതല്‍ കോവിഡിനു മുന്‍പുള്ള യാത്രാനിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് ഉത്തരവ്. ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് ഒന്നു രണ്ടു ദിവസത്തിനകം നടപ്പാക്കും.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്കിത്തുടങ്ങിയപ്പോഴാണ് സ്പെഷല്‍ ട്രെയിന്‍ എന്ന വിഭാഗത്തില്‍ പെടുത്തി ഉയര്‍ന്ന നിരക്കോടെ സര്‍വിസുകള്‍ പുനരാരംഭിച്ചത്. ദീര്‍ഘദൂര വണ്ടികളാണ് ആദ്യം ഈ രൂപത്തില്‍ ഓടിച്ചതെങ്കിലും പിന്നീടിങ്ങോട്ട് ഹ്രസ്വദൂര വണ്ടികളും സ്പെഷ്യലാക്കി ഉയര്‍ന്ന നിരക്കില്‍ സര്‍വീസ് നടത്തിയിരുന്നു. കേരളത്തില്‍ ഒഴികെ കോവിഡ് രോഗത്തില്‍ വലിയ കുറവുണ്ടായ പശ്ചാത്തലത്തിലും യാത്രക്കാരുടെ എണ്ണം കൂടിയതും കണക്കിലെടുത്താണ് റെയ്ല്‍വേയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: