തിരുവനന്തപുരം: പ്രളയ കാലത്തും തുടര്‍ന്നുള്ള സമയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പ്രളയം മുന്‍കൂട്ടിക്കണ്ട് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിലും സംസ്ഥാനം പരാജയപ്പെട്ടതായി സിഎജി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് അടിക്കടി പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കടുത്ത അലംഭാവത്തെ സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉണ്ടായിരുന്നിട്ടും പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
2018ലെ മഹാപ്രളയത്തെത്തുടര്‍ന്ന് വീണ്ടും പ്രളയം ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ 7124 പ്രവൃത്തികള്‍ക്കായി 515.51 കോടി രൂപ അനുവദിച്ചു. പക്ഷേ 49.47 കോടി ചെലവ് വരുന്ന 1406 പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. എസ്ഡിആര്‍എഫ് മാര്‍ഗനിര്‍ദേശ പ്രകാരം അടിയന്തര പ്രാധാന്യമുള്ള ജോലികള്‍ക്കാണ് ഈ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നത്. എന്നിട്ടും 2020 ജനുവരി വരെ കണക്കനുസരിച്ച് ഇരുപത് ശതമാനം പണികള്‍ മാത്രമാണ് ചെയ്തത്.
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കമ്മീഷന് ചെയ്ത് 20 വര്‍ഷം പിന്നിട്ടിട്ടും തദ്ദേശവാസികളെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പ്രളയം ഉണ്ടായാല്‍ ചെങ്കല്‍ത്തോട്ടിലെ വെള്ളം പെരിയാറിലേക്ക് തിരിച്ചുവിടാന്‍ കനാല്‍ നിര്‍മിച്ചില്ല.
- നിരവധി വെള്ളപ്പൊക്കങ്ങള്‍ ഉണ്ടായിട്ടും വിപുലമായ വെള്ളപ്പൊക്ക അപകട മാപ്പ് തയ്യാറാക്കിയില്ല. പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി തയ്യാറാക്കുന്നതാണ് ഈ ഭൂപടം.
- പെരിയാര്‍ നദീതീരത്ത് മഴ അളക്കാന്‍ 32 റെയിന്‍ ഗേജുകള്‍ വേണമെന്നിരിക്കെ ഉള്ളത് ആറെണ്ണം മാത്രം.
- അണക്കെട്ട് പ്രദേശങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള ചില മേഖലകളിലും ആശയവിനിമയത്തിനുള്ള അടിസ്ഥാന സംവിധാനമില്ലെന്നത് 2018ലെ പ്രളയ സമയത്ത് വിവാദമായതാണ്. എന്നാല്‍ പ്രളയത്തിനു ശേഷവും ഇത് കാര്യക്ഷമമാക്കിയില്ല. ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് ബന്ധപ്പെട്ട ഓഫീസുമായി ആശയവിനിമയം നടത്താനുള്ള സംവിധാനം അപര്യാപ്തം.
- 2018ലെ പ്രളയ സമയത്ത് ഇടമലയാര്‍ റിസര്‍വോയറിലെ അണക്കെട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് സഹായത്തിനായുള്ള റൂള്‍കര്‍വ് ഉണ്ടായിരുന്നില്ല. 1983ല്‍ രൂപീകരിച്ച ഇടുക്കി റിസര്‍വോയറിന്റെ റൂള്‍കര്‍വ് ഇതുവരെ പുനരവലോകനം ചെയ്തിട്ടില്ല.
- തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രധാന കനാലിന്റെ ആഴംകൂട്ടാനുള്ള നടപടികള്‍ ലക്ഷ്യമിട്ടതിലും കുറവാണ് പൂര്‍ത്തിയാക്കിയത്.
- ചെറുതോണി നദീതീരത്ത് കൈയേറ്റങ്ങള്‍ തുടരുന്നത് നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നു.
- തൃശൂരിലെ സിവില്‍ ഡിഫന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് 5 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ദേശിച്ച ഫലം ചെയ്തില്ല.
- ആപ്ത മിത്ര പദ്ധതിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കിറ്റുകള്‍ 2018, 2019 പ്രളയകാലത്ത് നല്‍കിയില്ല. 2019 ഡിസംബറിലാണ് ഇവ വിതരണം ചെയ്തത്.
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കമ്മീഷന് ചെയ്ത് 20 വര്‍ഷം പിന്നിട്ടിട്ടും തദ്ദേശവാസികളെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പ്രളയം ഉണ്ടായാല്‍ ചെങ്കല്‍ത്തോട്ടിലെ വെള്ളം പെരിയാറിലേക്ക് തിരിച്ചുവിടാന്‍ കനാല്‍ നിര്‍മിച്ചില്ല.
- കേന്ദ്ര ജലകമ്മിഷന് 2017ന് അകം 275 പ്രളയ പ്രവചന കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിച്ചെങ്കിലും കേരളത്തില്‍ ഒന്നുമില്ല. ഇതിനാവശ്യമായ വിവരങ്ങള്‍ കേരളം കേന്ദ്രത്തിനു നല്‍കിയില്ല.
- മഴ, നദിയുടെ ഒഴുക്ക് എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി 5 വര്‍ഷം കഴിഞ്ഞിട്ടും ഫലം കണ്ടില്ല.
- അണക്കെട്ട് സൈറ്റുകളും സര്‍ക്കാര്‍ ഓഫിസുകളും തമ്മില്‍ ആശയവിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ 2018ലെ പ്രളയ സമയത്തോ അതിനു ശേഷമോ പ്രവര്‍ത്തനക്ഷമമായില്ല.
- 5 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അണക്കെട്ടുകളുടെ സംഭരണശേഷി സര്‍വേ നടത്തണം. പക്ഷേ, കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ 2011നും 19നും ഇടയില്‍ സര്‍വേ നടത്തിയിരുന്നില്ല. ഇടുക്കിയില്‍ അവസാന സര്‍വേ നടത്തിയത് 2004 ലും കക്കിയില്‍ 1999 ലും ആയിരുന്നു. 2005 ല്‍ കമ്മിഷന് ചെയ്ത ബാണാസുര സാഗര്‍ അണക്കെട്ടിലെ സര്‍വേ ഇനിയും നടത്തിയിട്ടില്ല.
- തലസ്ഥാനത്തെ അരുവിക്കര അണക്കെട്ടില്‍ 43% ചെളി നിറഞ്ഞിട്ടും നീക്കം ചെയ്യാന്‍ നടപടിയില്ല.
- പെരിയാര്‍ തടത്തില്‍ കെട്ടിടങ്ങളുടെ വിസ്തൃതി 1985-2015 കാലയളവില്‍ 450% വര്‍ധിച്ചു. ജലാശയങ്ങളുടെ വിസ്തൃതി 17% കുറഞ്ഞു. ചെറുതോണി നദീ തീരത്ത് കയ്യേറ്റങ്ങള്‍ മൂലം ഒഴുക്ക് തടസ്സപ്പെട്ടു.
- നെടുമ്പാശേരിയില്‍ വിമാനത്താവളം നിര്‍മിച്ച് 20 വര്‍ഷം കഴിഞ്ഞിട്ടും പ്രളയഭീഷണി ഒഴിവാക്കാന്‍ ചെങ്കല്‍ തോട്ടിലെ വെള്ളം പെരിയാറിലേക്ക് തിരിച്ചു വിടാനുള്ള കനാല്‍ നിര്‍മിച്ചില്ല.
- തോട്ടപ്പള്ളി സ്പില്‍വേയുടെ ആഴവും വീതിയും കൂട്ടാനുള്ള ഡ്രജിങ് വേണ്ടത്ര നടന്നില്ല. കവാടത്തിനുള്ളില്‍ 500 ലേറെ മരങ്ങള്‍ നട്ടത് സ്പില്‍വേയുടെ ശേഷി കുറച്ചു. ഇത് ആലപ്പുഴയിലെ പ്രളയത്തിനു പ്രധാന കാരണമായി.
- 2018 ലെ പ്രളയത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണം നടത്താന്‍ ദുരന്ത നിവാരണ നിധി ഉപയോഗിച്ച് അനുമതി ലഭിച്ച 7124 പ്രവൃത്തികളില്‍ 18% 2 വര്‍ഷവും 8 മാസവും കഴിഞ്ഞിട്ടും (2021 ഏപ്രില്‍) പൂര്‍ത്തിയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: