ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് 2007-08 ല്‍ വന്‍തോതില്‍ വൈദ്യുതി കമ്മി (-16.6%) ഉണ്ടായിരുന്നു. 2011-12ല്‍ പോലും അത് -10.6% ആയിരുന്നു. ഗവണ്മെന്റിന്റെ ബഹുമുഖവും സമഗ്രവുമായ ഇടപെടലുകളിലൂടെ, കഴിഞ്ഞ 3 വര്‍ഷമായി ഈ കമ്മി കുറഞ്ഞു വരുന്നു. 2020-21ല്‍ -.4%, 2019-20-ല്‍ -.7%, 2018-19 ല്‍ -.8%, നടപ്പുവര്‍ഷം ഒക്ടോബര്‍ വരെ -1.2% എന്നിങ്ങനെയാണ് കണക്ക്. മണ്‍സൂണിന്റെ വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി ഉത്പാദനത്തില്‍ ഉണ്ടായ കുറവാണ് വൈദ്യുതി കമ്മിയുടെ നേരിയ വര്‍ധനയ്ക്ക് കാരണം. വര്‍ഷാവസാനത്തോടെ ഇതും സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ട്.
രൂക്ഷമായ വൈദ്യുതി കമ്മി നേരിട്ടിരുന്ന ഒരു സ്ഥാനത്ത് നിന്ന്, ഊര്‍ജ ആവശ്യം നിറവേറ്റുന്ന അവസ്ഥയിലേക്കുള്ള (1% ത്തില്‍ താഴെയുള്ള തീരെ ചെറിയ കുറവ് ഒഴികെ), രാജ്യത്തിന്റെ ഈ പരിവര്‍ത്തനം, നിലവിലെ ഗവണ്മെന്റ് കൊണ്ടുവന്ന ഇനിപ്പറയുന്ന പദ്ധതികള്‍ വഴി സാധ്യമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിനായി – ട്രാന്സ്മിഷന്, സബ് ട്രാന്സ്മിഷന് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി 2015 ജൂലൈ 25-ന് ഗ്രാമീണ മേഖലയില്‍ ദീന് ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (DDUGJY) ആവിഷ്കരിച്ചു. നഗരപ്രദേശങ്ങളിലെ ഊര്‍ജ അടിസ്ഥാന സൗകര്യ വിടവ് നികത്തുന്നതിനായി 2014 നവംബര്‍ 20-ന് ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്കീം (ഐപിഡിഎസ്) ആവിഷ്കരിച്ചു. 2017 സെപ്തംബര്‍ 25-ന് പ്രധാനമന്ത്രി സഹജ് ബിജിലി ഹര് ഘര്‍ യോജന (സൗഭാഗ്യ) പദ്ധതി ആരംഭിച്ചത് എല്ലാ വീട്ടിലേക്കും (താല്പര്യമുള്ള) വൈദ്യുതി എത്തിക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു.
കൂടാതെ, 2.8 കോടി വരെ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കാനും കഴിഞ്ഞു.
ഈ ശ്രമങ്ങളുടെ ഫലമായി, രാജ്യത്തെ സ്ഥാപിത വൈദ്യുതി ശേഷി കഴിഞ്ഞ 7 വര്‍ഷത്തിനിടെ 1,55,377 മെഗാവാട്ട് ആണ് വര്‍ദ്ധിപ്പിച്ചത്.
2007-08 മുതലുള്ള രാജ്യത്തിന്റെ വൈദ്യുതി വിതരണ നിലയാണ് താഴെ നല്‍കിയിരിക്കുന്നത്

പ്രതികരിക്കാൻ ഇവിടെ എഴുതുക: