ജിതിന് ജേക്കബ്ബ്
ഞങ്ങള്‍ക്ക് ഇടനിലക്കാരെ ആവശ്യമില്ല എന്ന് പറഞ്ഞുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റ് ആയ മഹാരാഷ്ട്രയിലെ ലാസല്ഗവണിലെ കര്‍ഷകരുടെ രോക്ഷവും, പ്രതിഷേധവും, അവര്‍ നേരിടുന്ന ചൂഷണവും ആരെങ്കിലും അറിയുന്നുണ്ടോ?
കര്‍ഷകര്‍ പറയുന്നത് Agricultural Produce Market Committee (APMC) എന്ന് പറയുന്നത് ഒരുകൂട്ടം രാഷ്ട്രീയക്കാരുടെയും, കുടുംബങ്ങളുടെയും നിയന്ത്രണത്തിലാണ് എന്നാണ്. 125 പ്രധാന കച്ചവടക്കാര്‍ വരുന്നത് 25 കുടുംബങ്ങളില്‍ നിന്നാണ്. അവരാണ് APMC മാര്‍ക്കറ്റ് നിയന്ത്രിക്കുന്നത്. അവരാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത്.
മാര്‍ക്കറ്റില്‍ ഉള്ളി വില കുതിച്ചു ഉയരുമ്പോള്‍ പോലും കര്‍ഷകര്‍ക്ക് ഉള്‍പ്പാദന ചെലവ് പോലും ലഭിക്കുന്നില്ല. മുഴുവന്‍ ഈ ഇടനിലക്കാര്‍ കൊണ്ട് പോകുന്നു. ഈ കര്‍ഷകര്‍ക്ക് ഇവിടെ അല്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും കഴിയില്ല.
എന്തുകൊണ്ടാണ് കര്‍ഷകരുടെ ഈ വിലാപം ആരും കേള്‍ക്കാത്തത്? എന്തുകൊണ്ടാണ് കര്‍ഷക പ്രേമം പറഞ്ഞ് പൂങ്കണ്ണീര് ഒഴുക്കുന്ന മാധ്യമങ്ങള്‍ ഇത് വാര്‍ത്ത ആക്കാത്തത്?
മാധ്യമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി ആണ് എന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ഇടനിലക്കര്ക്ക് വേണ്ടിയാണ്. എങ്ങനെയെങ്കിലും രാജ്യത്ത് ഒരു കലാപം ഉണ്ടാക്കാന്‍ നടക്കുന്നവര്‍ കുറച്ചു കാലം കര്‍ഷകരെ ഇളക്കിവിടാന്‍ നോക്കി, അതാണ് യാഥാര്‍ഥ്യം.
ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയുടെ പ്രധാന കാരണം അവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാത്തതാണ്. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. അതിന് തടയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍ഷക നിയമം കൊണ്ടു വന്നത്. അതാണ് ഇടനിലക്കാരെയും, മാധ്യമങ്ങളെയും അസ്വസ്ഥരാക്കിയത്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എവിടെയും വില്ക്കാന് അവസരം ലഭിച്ചാല്‍ കര്‍ഷകരുടെ ജീവിത നിലവാരം ഉയരില്ലേ? അത് അനുവദിക്കാന്‍ പാടുണ്ടോ?
രാജ്യത്ത് വിലക്കയറ്റവും, പൂഴ്ത്തിവെപ്പും നടത്തുന്ന, കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഈ ഇടനിലക്കാരുടെ അടിവേരിറക്കാന് തങ്ങള്‍ അനുവദിക്കില്ല എന്നാണ് രാഷ്ടീയക്കാരും, മാധ്യമങ്ങളും പറയുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റ് ആയ ലാസല്ഗവണിലെ 2 ലക്ഷം കര്‍ഷകരുടെ രോക്ഷവും, പ്രതിഷേധവും, ഇടനിലക്കാരുടെ ചൂഷണവും ഒന്നും തമിഴന്റെ പച്ചക്കറി വണ്ടിയും, തെലുങ്കന്റെ അരിവണ്ടിയും കാത്തിരിക്കുന്ന പുരോഗമന കേരളത്തിലെ പൊട്ടകിണറ്റിലെ തവളകള്‍ അറിയില്ല. അവര്‍ ഇപ്പോഴും കരുതുന്നത് ഇന്ത്യയിലെ കര്‍ഷകര്‍ എന്നാല്‍ തലേക്കെട്ടുകാരായ കുറച്ചു ആളുകള്‍ മാത്രമാണ് എന്നാണ്.
12 കോടി കര്‍ഷകരുണ്ട് ഈ രാജ്യത്ത്. കേരളത്തിലെ മാധ്യമ ങ്ങളും, രാഷ്ട്രീയക്കാരും എത്രയൊക്കെ ഇടനിലക്കാര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചാലും രാജ്യം പിന്നോട്ട് പോകില്ല..കര്‍ഷകരെ ഇടനിലക്കാരില്‍ നിന്ന് മോചിപ്പിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ കര്‍ഷകരും വികസിത രാജ്യങ്ങളിലെത് പോലെ സ്വന്തം കാറിലൊക്കെ കൃഷി സ്ഥലത്തേക്ക് പോകുന്ന കാലം വിദൂരമല്ല.
കര്‍ഷകര്‍ എന്നും കുന്നും ദാരിദ്ര്യത്തിലും, ചൂഷണത്തിലും കഴിയണം എന്നാഗ്രഹിക്കുന്നവര്‍ മാറ്റങ്ങളെ അംഗീകരിക്കില്ല. അതിനെ അവര്‍ എതിര്‍ക്കും, അതിന്റെ പേരില്‍ കലാപം വരെ ഉണ്ടാക്കാന്‍ ശ്രമിക്കും.
വിമര്‍ശന ജീവികളെയും, സമര ജീവികളെയും അവഗണിച്ച് മുന്നേറിയതാണ് രാജ്യം ഇന്ന് കാണുന്ന അടിസ്ഥാന സൗകര്യ വികസനവും, സാമ്പത്തീക വളര്‍ച്ചയും നേടിയത്.
ഒരിക്കലും തീരില്ല എന്ന് കരുതിയ കശ്മീര്‍, അയോധ്യ വിഷയങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍, കര്‍ഷകരെ ഇടനിലക്കാരില്‍ നിന്ന് മോചിപ്പിക്കാനും കഴിയും. വിമര്‍ശന ജീവികളെയും, സമര ജീവികളെയും ആര് മൈന്‍ഡ് ചെയ്യാന്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: