ചവറ: ശങ്കരമംഗലം സര്‍ക്കാര്‍ സ്കൂള്‍ പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ആശുപത്രിയില്‍ നിന്നും സിപിഎമ്മുകാര്‍ കടത്തിയ സാധന സാമഗ്രികള്‍ തിരികെ നല്കാന് കളക്ടര്‍ ഉത്തരവിട്ടു.
സര്‍ക്കാര്‍ സ്കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കൊവിഡ് താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടര്‍ന്ന് എന്‍എച്ച്എം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ കട്ടിലുകള്‍, കസേരകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ തിരികെ വാങ്ങാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നില്ല. ഭൂരിഭാഗവും പിഎച്ച്സി-സിഎച്ച്സി, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. അംഗീകൃത കാരുണ്യപ്രവര്‍ത്തന സ്ഥാപനങ്ങള്‍ക്ക് കൈമാറിയത് തിരികെ എടുക്കേണ്ടതില്ല. എന്നാല്‍ സ്വകാര്യ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനം നടത്താത്ത സംഘടനകളുടെ സ്ഥാപനങ്ങള്‍ക്ക് കൈമാറിയവ തിരിച്ചെടുക്കണം. ചികിത്സാ കേന്ദ്രത്തിലെ ഉപകരണങ്ങളുടെ പട്ടിക അടിയന്തരമായി കൈമാറണം.
പ്രവര്‍ത്തനം തുടരുന്നവയുടേയും നിര്‍ത്തിയ ചികിത്സാകേന്ദ്രങ്ങളുടെ പക്കലുള്ള സാധനങ്ങളുടെ സമ്പൂര്‍ണ വിവരമാണ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അംഗീകൃത സ്ഥാപനങ്ങള്‍ക്കും എത്ര ഉപകരണങ്ങള്‍ കൈമാറിയെന്നും വ്യക്തമാക്കണം. അവ അത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ളവ ആയിരുന്നോ എന്നും എന്‍എച്ച്എം റിപോര്‍ട്ട് നല്‍കണം.
ഓക്സിജന്‍ സംവിധാനമുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ നിലനിറുത്തേണ്ടതുണ്ടോ എന്ന് ഡിഎംഒ വ്യക്തമാക്കണം. ഓക്സിജന്‍ സംവിധാനം ഇനി ആവശ്യമുള്ള കേന്ദ്രങ്ങളുടെ വിവരവും സമര്‍പ്പിക്കണം. കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്‍നിറുത്തി തയ്യാറാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം അടിയന്തരമായി സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.കൊവിഡ് ചികിത്സയ്ക്കായി കെഎംഎംഎല്‍ സ്ഥാപിച്ച് ജില്ലാഭരണകൂടത്തിന് കൈമാറിയ കൊവിഡ് ദ്വിതീയ ചികിത്സാ കേന്ദ്രത്തില്‍ നിന്നുമുള്ള ഫര്‍ണീച്ചറുകളും ഗൃഹോപകരണങ്ങളും അടക്കമുള്ള സാധനങ്ങളാണ് അധികൃതര്‍ അിറയാതെ ചിലര്‍ കൈവശപ്പെടുത്തിയത്. 5 കോടി രൂപ ചെലവാക്കിയാണ് ഓക്സിജന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ 854 കിടക്കകള്‍ സഹിതം ശങ്കരമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലും ഗ്രൗണ്ടിലുമായി ആശുപത്രി പ്രവര്‍ത്തനം തയ്യാറാക്കിയത്.
സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കൊവിഡ് ആശുപത്രി നിര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സിപിഎം അനുബന്ധ സാംസ്കാരിക സംഘടനകള്‍, ആശുപത്രികള്‍, വ്യക്തികള്‍ തുടങ്ങിയവയ്ക്ക് കൈമാറിയിരിക്കുന്നത്. 600 ഓളം ഇരുമ്പ്-തടി കട്ടിലുകള്‍, 600 കസേരകള്‍, ഫര്‍ണീച്ചറുകള്‍, ഫ്രിഡ്ജുകള്‍, കൂളറുകള്‍, ഫാന്‍, വാഷിംഗ് മെഷീന് എന്നിവ കൈവശപ്പെടുത്തിയത്. ഇരുപത്തോഞ്ചോളം ലോറികളിലായാണ് സാധനങ്ങള്‍ കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: