കുറ്റ്യാടി(കോഴിക്കോട്): വോളിബോളിന് ഉണര്‍വേകാന്‍ കര്‍മ പദ്ധതികളുമായി ഗ്രാമീണ വോളിബോള്‍ അസോസിയേഷന് കേരള. കുറ്റ്യാടി ഗ്രീന്‍വാലി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് നിലവിളക്ക് കൊളുത്തി അസോസിയേഷന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമങ്ങളാണ് കേരളത്തില്‍ വോളിബോളിനെ എന്നും നെഞ്ചോട് ചേര്‍ത്തതെന്നും കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി അസോസിയേഷന് പരിശ്രമിക്കും. ദേശീയതലത്തില്‍ അസോസിേയഷനെ ശക്തിപ്പെടുത്തുമെന്നും ടോം ജോസഫ് പറഞ്ഞു.
ഗ്രാമീണ വോളിബോള്‍ അസോസിയേഷന് അഖിലേന്ത്യാ ഫെഡറേഷന് ഉടന്‍ രൂപീകരിക്കുമെന്ന് കര്‍ണാടക വോളിബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. നന്ദകുമാര്‍ പറഞ്ഞു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ ലോഗോ പ്രകാശനം ചെയ്തു. അച്ചു മാഷ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ജോണ്സന് പുളിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ഷെരീഫ്, ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്, പി. രാജീവന്, പ്രദീപ്കുമാര്‍ വട്ടോളി, മുന്‍ ഇന്ത്യന്‍ കോച്ച് സേതു മാധവന്, മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ റോയ് ജോസഫ്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ്പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, റെനില്‍ വില്‍സണ്‍, സതീശന് കുറ്റ്യാടി, വിദ്യാ സാഗര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: