തിരുവനന്തപുരം: എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ ഏറ്റവുമധികം അതിക്രമം കാട്ടിയിട്ടുള്ളത് എസ്എഫ്ഐ ക്കാരാണെന്ന് എഐഎസ്എഫ് പ്രമുഖ വനിതാ നേതാവായിരുന്ന അഡ്വ വി എസ് ജയശ്രീ. മഹാരാജാസ് കോളേജില്‍ യുണിറ്റ് രൂപീകരിക്കാന്‍ ശ്രമിച്ച തന്റെ പിറകെ നിഴല്‍ പോലെ ഇപ്പോഴത്തെ മന്ത്രി പി രാജീവ് നടന്നിരുന്നതായും ജീവനു ഭീഷണി ഉണ്ടായിരുന്നതായും ജയശ്രീ വെളിപ്പെടുത്തി. കൂടെ പഠിച്ചിരുന്ന ഒരു മുസ്ളീം പെണ്‍കുട്ടിക്കുനേരെ നേതാക്കള്‍ മോശം കാര്യം ചെയ്തതാണ് എസ് എഫ് ഐ ക്കാരിയായ തന്നെ എഐഎസ്എഫ് ആക്കിയതെന്നും പറഞ്ഞ ജയശ്രീ വാശിയോടെ പ്രവര്‍ത്തിച്ചപ്പോള്‍ നേരിടേണ്ടി വന്ന വിഷമതകള്‍ എഐഎസ്എഫ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ ഫേസ് ബുക്ക് പേജ് ലൈവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: