ഫറോക്ക്(കോഴിക്കോട്): സിപിഎം നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം കല്ലിത്തൊടി ലക്ഷംവീട് കോളനിയിലെ ബാദുഷയാണ് അറസ്റ്റിലായത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നുപറഞ്ഞത്.
കഴിഞ്ഞ ഏപ്രിലില്‍ 22നാണ് കേസിനാസ്പദമായ സംഭവം. ബാലസംഘം പ്രവര്‍ത്തകയായ 17 വയസ്സുകാരിയെ പ്രതി ഫറോക്ക് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം വച്ച് തട്ടിക്കൊണ്ട് പോവുകയും ഇടിമൂഴിക്കലിലുള്ള പ്രതിയുടെ ഇളയമ്മയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറണമെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ബാദുഷ ആവശ്യപ്പെട്ടു. പീഡനവിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വന്നത്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: