ന്യൂഡല്‍ഹി: മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസിനായുള്ള (MES) വെബ് അധിഷ്ഠിത പദ്ധതി അവലോകന പോര്‍ട്ടലിനു (WBPMP) രക്ഷാ മന്ത്രി രാജ് നാഥ് സിംഗ് തുടക്കം കുറിച്ചു. ഭാസ്കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് അപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ – ഇന്‍ഫര്‍മേറ്റിക്സ് (BISAG-G) ആണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചത്.
എംഇഎസ് നടപ്പാക്കുന്ന ആദ്യ പദ്ധതി നിര്‍വഹണ ഇ-ഗവേണന്‍സ് സംവിധാനമാണ് ഈ പോര്‍ട്ടല്‍. പദ്ധതികള്‍ തുടങ്ങുന്നത് മുതല്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ യഥാസമയം കൃത്യമായി വിലയിരുത്തുന്നതിന് ഇത് വഴിതുറക്കും. എംഇഎസ്-ല്‍ ഉള്ളവര്‍ക്ക് പുറമേ സായുധസേന ഉപഭോക്താക്കള്‍ക്കും പദ്ധതി വിവരങ്ങള്‍ ലഭ്യമാകും.
ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടു കൂടി വികസനം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് ഒന്‍പത് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് എംഇഎസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: