Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ എംഇഎസ് പ്രസ്ഥാനം 2019ല്‍ ഒറ്റ ദിവസം കൊണ്ട് ഹിജാബ് നിരോധിച്ചത് അവരുടെ കീഴിലുള്ള 150 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍

കര്‍ണ്ണാടകത്തില്‍ ഹിജാബ് നിരോധനത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ അരങ്ങ്തകര്‍ക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനം അവരുടെ 150 കോളെജുകളില്‍ ഹിജാബ് നിരോധിച്ചത് നിഷേധിക്കാനാവാത്ത ചരിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 09:21 pm IST
in Kerala

തിരുവനന്തപുരം: കര്‍ണ്ണാടകത്തില്‍ ഹിജാബ് നിരോധനത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ അരങ്ങ്തകര്‍ക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനം അവരുടെ 150 കോളെജുകളില്‍ ഹിജാബ് നിരോധിച്ചത് നിഷേധിക്കാനാവാത്ത ചരിത്രം.

2019ലാണ് മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്) എന്ന സ്ഥാപനം അവരുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. സ്ത്രീയുടെ മുഖം മറയ്‌ക്കുന്ന ഹിജാബ് തങ്ങളുടെ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിരോധിച്ചതായി എംഇഎസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്‌ക്കായി 1964ല്‍ കോഴിക്കോട് കേന്ദ്രമായി ഡോ.പി.കെ. അബ്ദുള്‍ ഗഫൂര്‍ സ്ഥാപിച്ചതാണ് എംഇഎസ്. എംഇഎസിന് കീഴില്‍ 10 പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും 18 ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളെജുകളും 36 സിബിഎസ്ഇ സ്‌കൂളുകളും അടക്കം 150 വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്. ഇവിടെ 85,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു, 15000 പേര്‍ ജോലി ചെയ്യുന്നു.

2019ല്‍ ശ്രീലങ്കയിലും ഹിജാബ് നിരോധിച്ചിരുന്നു. ഒപ്പം ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തങ്ങളുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും എംഇഎസ് ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 2019ല്‍ ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ബോംബിങ്ങില്‍ 250 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് എം. സിരിസേന പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചത്. ഇതിനെ അന്ന് ശിവസേന പിന്താങ്ങുകയും ഇതേ രീതി ഇന്ത്യയും പിന്തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2019ല്‍ എംഇഎസ് പ്രസിഡന്‍റായിരുന്ന സിപിഎം പ്രവര്ത്തകന്‍ കൂടിയായ പി.എ. ഫസല്‍ ഗഫൂറാണ് ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയത്. ‘ഒരാളുടെ മുഖം മറയ്‌ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിസവിശേഷതകള്‍ക്കെതിരായ നടപടിയാണ്. സമൂഹത്തിന് പൊതുവേ സ്വീകാര്യമല്ലാത്ത വസ്ത്രം ധരിക്കാന്‍ പാടില്ല. അടുത്തിടെ സ്ത്രീയുടെ മുഖം മറയ്‌ക്കുന്നതിനെതിരായ കോടതി വിധികളും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കാന്‍ നിര്‍ബന്ധിതമാക്കി,’- എംഇഎസ് സര്‍ക്കുലര്‍ പറയുന്നു.

‘ഇതില്‍ പുതുതായി യാതൊന്നുമില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരു സുസ്ഥിര നിലപാടാണ് എടുത്തുകൊണ്ടിരിക്കുന്നത്. ചില യാഥാസ്ഥിക ശക്തികള്‍ സ്ത്രീകള്‍ക്കെതിരെ ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കുകയാണ്. ഇതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഞങ്ങളുടെ തീരുമാനവുമായി മുന്നോട്ട്‌പോകും’- അന്ന് സര്‍ക്കുലര്‍ ഇറക്കിയതിനെ ന്യായീകരിച്ച് ഗഫൂര്‍ പറയുന്നു. ‘ശ്രീലങ്കയിലെ സംഭവുമായി ബന്ധപ്പെട്ടല്ല ഹിജാബ് നിരോധിക്കാന്‍ തീരുമാനിച്ചത്. എന്തായാലും നിരവധി പണ്ഡിതരും മുസ്ലിം പ്രവര്‍ത്തകരും ഹിജാബ് നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. അതേ സമയം പരമ്പരാഗത മുസ്ലിം വാദികള്‍ ഇതിനെ എതിര്‍ക്കുന്നു’- ഗഫൂര്‍ പറഞ്ഞു.

അന്ന് ഈ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ എന്ന ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനും പ്രതികരിച്ചതിങ്ങിനെ: ‘അറബ് സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ മുഖംമൂടി. ചില യാഥാസ്ഥിതിക വാദികള്‍ ഹിജാബ് കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിജാബിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. സ്ത്രീകളെ മറയ്‌ക്ക് കീഴില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇത്തരം ശക്തികളെ വിവേകികളായ മുസ്ലിങ്ങള്‍ എതിര്‍്ക്കണം. ചില തീവ്രവാദ ശക്തികള്‍ ഇസ്ലാമില്‍ നുഴഞ്ഞു കയറിയതിനെ തുടര്‍ന്ന് 25 വര്‍ഷം മുന്‍പാണ് ബുര്‍ഖ ആക്രമണം തുടങ്ങിയത്. ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ നിന്ന് ലഭിച്ച അനുഭവമാണ് കേരളത്തിലും ഹിജാബ് കൊണ്ടുവരാന്‍ പ്രേരണയായത്’.

‘ഞാന്‍ ഒരു മുസ്ലിം മാനേജ്‌മെന്റ് കോളെജില്‍ 40 വര്‍ഷം മുന്‍പ് പഠിച്ചിരുന്നു. അക്കാലത്ത് മുസ്ലിം പെണ്‍കുട്ടികള്‍ സാധാരണ വേഷമാണ് ധരിച്ചിരുന്നത്. ഇപ്പോള്‍ ഹിജാബ് എവിടെയും വ്യക്തമായി കാണുന്നത് ദുഖകരമാണ്. ചില പുരോഹിതരും തീവ്രവാദികളുമാണ് ഇതിന് പിന്നില്‍. ‘- ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു.

Tags: മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റിപി.എ. ഫസല്‍ ഗഫൂര്‍പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍Hijabഹിജാബ് തര്‍ക്കംeducationമുസ്ലീംകര്‍ണ്ണാടക ഹിജാബ് വിവാദംMESഹിജാബ് അനുകൂല റാലിഹിജാബ് നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.