ആലപ്പുഴ: സിപിഎം ബ്രാഞ്ച് അംഗത്തിന്റെ തിരോധാനത്തില്‍ നേതൃത്വം തുടരുന്ന മൗനത്തില്‍ ദുരൂഹത. തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റിയംഗമായ പൊരിയന്റെ പറമ്പില്‍ സജീവനെയാണ് കാണാതാകുന്നത്. മത്സ്യത്തൊഴിലാളി കൂടിയായ ഇദ്ദേഹത്തെ ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തലേദിവസം കഴിഞ്ഞ മാസം 29നാണ് കാണാതായത്. നേതാവിനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുകയാണ്.
ഇതിനിടെ പോലീസ് പലരെയും ചോദ്യം ചെയ്തെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിക്ക് പുതിയതായി രൂപം കൊണ്ട പക്ഷത്തോടാണ് അനുഭാവമുള്ളത്. 17 അംഗ ബ്രാഞ്ച് കമ്മിറ്റിയില്‍ പഴയ വിഎസ് പക്ഷത്തോട് ഏറ്റവും അടുത്തുനിന്നിരുന്നത് പൂത്തോട്ട ബ്രാഞ്ചാണ്. 12 ബ്രാഞ്ച് അംഗങ്ങളില്‍ ഭൂരിഭാഗവും നിലവിലെ കമ്മിറ്റിയെയാണ് അനുകൂലിക്കുന്നത്.
ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പുതിയ ഗ്രൂപ്പിനു സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നേതാക്കള്‍ നടത്തിയിരുന്നെന്നാണ് ആക്ഷേപം. ഇതില്‍ നിന്ന് സജീവന് വിട്ടുനിന്നിരുന്നു. ചില ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും അനുഭാവ നിലപാട് സ്വീകരിച്ചില്ലെന്നാണ് അറിയുന്നത്. ഇയാളെ കാണാതാകുന്നതിന് തലേന്നും ചില നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഏതായാലും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചു.
പോലീസ് അന്വേഷണം കാര്യക്ഷമമ ല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും പാര്‍ട്ടി ഇടപെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനോ മറ്റു പ്രതിഷേധത്തിനോ തയാറാകാത്തത് അണികളില്‍ പ്രതിഷേധത്തിനു കാരണമായി. ഇതിനിടെ ചോദ്യം ചെയ്യലിനായി സിപിഎം നേതാവ് മുരളിയെ പോലീസ് വിളിപ്പിച്ചതും വിവാദത്തിനു കാരണമായി.
സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ നേതാക്കളെ പോലീസ് വിളിപ്പിച്ചതാണ് അണികളില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതിനിടെ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി മുരളി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് അടക്കം ഇയാള്‍ പോലീസിനെതിരെ പരാതി നല്കി. പാര്‍ട്ടിയംഗത്തെ കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. സജീവന്റെ തിരോധാനം പോലീസിനു വലിയ തലവേദനയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: