നായിക പദവിയില്‍ നിന്ന് സംവിധായിക കുപ്പായം അണിഞ്ഞ് നടി അഹാന കൃഷ്ണ. പിറന്നാള്‍ ദിനത്തിലാണ് താന്‍ സംവിധായികയാകുന്ന കാര്യം അഹാന വെളിപ്പെടുത്തിയത്. ‘തോന്നല്‍’ എന്നാണ് അഹാന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഇന്നലെ ഇതിന്റെ ഒരു പോസ്റ്റര്‍ അഹാന പുറത്തുവിട്ടിരുന്നു. സംവിധാനം അഹാന കൃഷ്ണ, സംഗീതം ഗോവിന്ദ് വസന്ത’ എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.
ഇന്ന് ഉച്ചയോടെയാണ് അഹാന തന്റെ സിനിമയുടെ പേര് പുറത്തുവിട്ടത്. തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിച്ചിരിക്കുന്നത്. ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ഷൂട്ടിംഗ് ആരംഭിക്കും.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: