കൊല്‍ക്കൊത്ത: ഭവാനിപൂരില്‍ മമത ജയിച്ചതിനെ തുടര്‍ന്ന് വിജയാഹ്ലാദപ്രകടനം പാടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. പ്രിയങ്ക ടിബ്രവാള്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയും ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പാനന്തര അക്രമത്തിനെതിരെ അഡ്വ. പ്രിയങ്ക ടിബ്രവാള്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രിയങ്ക സുപ്രീംകോടതിയിലും നിയമപോരാട്ടം നടത്തുകയാണ്. സുപ്രീംകോടതി ഈ കേസ് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മമതയുടെ എതിരാളി കൂടിയായിരുന്നു പ്രിയങ്ക ടിബ്രവാള്‍. ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ജയിച്ചാല്‍, വിജയാഹ്ലാദപ്രകടനം പാടില്ലെന്ന് പ്രിയങ്ക ടിബ്രവാള്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാരണം ഇത് ബിജെപിക്കെതിരായ അക്രമമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് പ്രിയങ്ക പരാതി നല്‍കിയത്. ഈ പരാതി അംഗീകരിച്ച് വിജയാഹ്ലാദപ്രകടനം പാടില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കടോതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയോട് തൃണമൂലിന്റെ വിജയാഹ്ലാദപ്രകടനം തടയണമെന്നാവശ്യപ്പെട്ട് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: