തിരുവനന്തപുരം : സ്കൂള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്കൂളുകളിലെ കോവിഡ് പ്രതിരോധം നാഷണല്‍ സര്‍വീസ് സകീം (എന്‍എസ്എസ്) പോലുള്ള സംഘടനകള്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത വിദ്യാര്‍ത്ഥികളില്‍ കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇത്തരത്തിലുള്ള സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കും.
നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ഭവനരഹിതര്‍ക്കായി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 25 വീടുകളുടെ താക്കോലാണ് ഇന്ന് കൈമാറി. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ എന്‍എസ്എസ് വോളന്റീയര്‍മാര്‍ ശേഖരിച്ച പണം കൊണ്ടാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇപ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. അതിനുശേഷമാകും പാഠഭാഗങ്ങളിലേക്ക് കടക്കുക. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും.
ആദ്യ മാസം ഹാജറും യൂണിഫോമും നിര്‍ബന്ധം ആക്കില്ല. സ്കൂളിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി രണ്ട് വിഭാഗമായി തിരിച്ച് ക്ലാസ്സുകള്‍ നടത്താനാണ് നിലവിലെ തീരുമാനം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗ രേഖ ഒക്ടോബര്‍ അഞ്ചിന് തയ്യാറാക്കും. സ്കൂള്‍ തുറക്കുന്നതോടെ സ്കൂള്‍ ബസ്സുകളുടെ നികുതി ഒരുവര്‍ഷത്തേയ്ക്ക് വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് കൂടാതെ സ്വകാര്യ ബസ്സുകള്‍ ടെമ്പോ ട്രാവലര്‍ എന്നിവയുടെ റോഡ് നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: