ന്യൂദല്‍ഹി: ടി 20 വേള്‍ഡ് കപ്പിലേയ്ക്കായുള്ള ഇന്ത്യന്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു. കോഹ്ലി തന്നെയാണ് ടീമിനെ നയിക്കുക. രോഹിത് ശര്‍മ ഉപനായകനായി തുടരും.
നിര്‍ണായകമായ മറ്റൊരു തീരുമാനം കൂടി ബിസിസിഐ ടീം പ്രഖ്യാപനത്തോടൊപ്പം നടത്തി. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയെ ടീമിന്റെ ഉപദേശകനായി ബോര്‍ഡ് നിയമിച്ചു.
ടീം ഇന്ത്യ
വിരാട് കോലി (ക്യാപ്റ്റന്‍),
രോഹിത് ശര്‍മ്മ (വിസി),
കെഎല്‍ രാഹുല്‍,
സൂര്യകുമാര്‍ യാദവ്,
റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍),
ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍),
ഹാര്‍ദിക് പാണ്ഡ്യ,
രവീന്ദ്ര ജഡേജ,
രാഹുല്‍ ചഹാര്‍,
രവിചന്ദ്രന്‍ അശ്വിന്,
അക്സര്‍ പട്ടേല്‍,
വരുണ്‍ ചക്രവര്‍ത്തി,
ജസ്പ്രീത് ബുംറ ,
ഭുവനേശ്വര്‍ കുമാര്‍,
മൊഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍
ശ്രേയസ് അയ്യര്‍, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹാര്‍
ടീമില്‍ നിന്ന് യുശ്വേന്ദ്ര ചാഹലിനെ ഒഴിവാക്കി. പകരം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തി. ആര് അശ്വിന് 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടി 20 ടീമില്‍ ഇടം പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: