ചെന്നൈ: വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും സഖ്യസംഘടനകളും. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടി മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തിരിച്ചടിച്ചു. ഇതോടെ വിനായകചതുര്‍ത്ഥി ആഘോഷങ്ങളെച്ചൊല്ലി തമിഴ്നാട്ടില്‍ വിവാദം പുകയുകയാണ്. ഡിഎംകെ സര്‍ക്കാരും ബിജെപി തമിഴ്നാട് ഘടകവും ഇതേച്ചൊല്ലി കൊമ്പുകോര്‍ക്കുകയാണ്. സപ്തംബര്‍ 10നാണ് വിനായകചതുര്‍ത്ഥി.
ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഗണേശവിഗ്രഹം പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്നതും വിഗ്രഹം വഹിച്ചുകൊണ്ടുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് വീടുകളുടെ മുന്പില് ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് വിനായക ചതുര്‍ത്ഥി ഉത്സവം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചതായും അണ്ണാമലൈ അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് വിനായക ചതുര്‍ത്ഥി ആശംസകള്‍ അയയ്ക്കാനും ബിജെപി അനുഭാവികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഹൈന്ദവ ഉത്സവങ്ങള്‍ക്ക് ഹൃദയം തുറന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അണ്ണാമലൈ പറഞ്ഞു.
വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഇളവനുവദിക്കണമെന്ന് ചൊവ്വാഴ്ച ബിജെപി എംഎല്‍എ നായ്നാര്‍ നാഗേന്ദ്രന് സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇതിനെ തള്ളിക്കളയുകയായിരുന്നു. കോവിഡ് വ്യാപനം തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും വലിയ ജനക്കൂട്ടം സപ്തംബര്‍ 30 വരെ ഒഴിവാക്കുമെന്നും സ്റ്റാലിന് പറഞ്ഞു. സപ്തംബര്‍ 10നാണ് വിനായക ചതുര്‍ത്ഥി.
‘കേരളത്തില്‍ ഓണത്തിനും ബക്രീദിനും ആളുകള്‍ കൂട്ടംകൂടിയതിനാലാണ് കോവിഡ് നിരക്ക് ഉയര്‍ന്നത്. തമിഴ്നാട്ടില്‍ വൈറസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കിയിട്ടില്ല. ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സപ്തംബര്‍ 15 വരെ വിനായകചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം വെച്ചിരിക്കുകയാണ്. വ്യക്തികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ ആഘോഷിക്കാം,’ സ്റ്റാലിന് പറഞ്ഞു.
ബിജെപിയ്ക്ക് മാത്രമല്ല, സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന മറ്റ് ഹിന്ദു സംഘടനകള്‍ക്കും കൂടിയുള്ള താക്കീതെന്ന നിലയ്ക്കാണ് സ്റ്റാലിന്റെ ഈ മറുപടി. ഹിന്ദു ഉത്സവം സംഘടിപ്പിക്കുന്നതിനുള്ള അനുവാദം നിഷേധിച്ച ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പ്രസ്താവന ഇറക്കിയിരുന്നു. മറ്റ് മതങ്ങളുടെ അനുയായികളെ സന്തോഷിപ്പിക്കാനാണ് ഡിഎംകെയുടെ ഈ നീക്കമെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.
‘പുതുച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ വിനായക ചതുര്‍ത്ഥി ആഘോഷിക്കാന്‍ അനുവദിക്കുമ്പോള്‍ തമിഴ്നാട് മാത്രം എന്തിനാണ് അനുവാദം നിഷേധിക്കുന്നത്? ഇത് ഹിന്ദു മതത്തില്‍പ്പെട്ടവരുടെ വികാരം വ്രണപ്പെടുത്താനും മറ്റ് മതക്കാരുടെ പിന്തുണ നേടിയെടുക്കാനുമാണ്,’ അണ്ണാമലൈ ആരോപിച്ചു.
വീടുകളുടെ മുന്പില് ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് ഉത്സവം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചതായും അണ്ണാമലൈ അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് വിനായക ചതുര്‍ത്ഥി ആശംസകള്‍ അയയ്ക്കാനും ബിജെപി അനുഭാവികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഹൈന്ദവ ഉത്സവങ്ങള്‍ക്ക് ഹൃദയം തുറന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അണ്ണാമലൈ പറഞ്ഞു.
ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഹിന്ദു റിലിജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ചുമതലയുള്ള മന്ത്രി പി.കെ. ശേഖര്‍ ബാബു അണ്ണാമലൈയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് തമിഴ്നാട്ടില്‍ നിരോധിച്ചിരിക്കുകയാണ്. ഗണേശവിഗ്രഹം പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്നതും വിഗ്രഹം വഹിച്ചുകൊണ്ടുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: