തിരുവനന്തപുരം: തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയില്‍ വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കാശ്മീരികള്‍ യുവാക്കള്‍ പിടിയില്‍. കാശ്മീര്‍ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്, മുഹമ്മദ് ജാവേദ് എന്നിവരാണ് കരമന പോലീസിന്റെ പിടിയിലായത്. നീറമണ്‍കരയിലെ വാടകവീട്ടില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പാക്കിസ്ഥാന് അതിര്‍ത്തി ജില്ലയായ രാജോരി യില്‍ നിന്നുള്ളവരാണ് യുവാക്കള്‍.
എടിഎമ്മില്‍ പണം നിറയ്ക്കുന്ന സിസ്കോ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെ ആംഡ് ഗാര്‍ഡായി മഹാരാഷ്ട്ര ഏജന്‍സി വഴിയാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്. ഇവരില്‍ നിന്നും അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു. നാടന്‍ തോക്കുകള്‍ക്ക് സമാനമായവയാണ് കണ്ടെടുത്തിട്ടുള്ളത്. ഇവര്‍ ആറുമാസം മുമ്പാണ് കേരളത്തില്‍ എത്തിയത്. എയര്‍പോര്‍ട്ട്, വിഎസ്എഎസ്സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകള്‍ക്ക് നടുവില്‍ ആറ്മാസത്തോളം വ്യാജത്തോക്കുമായി ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്.
എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സിക്ക് സുരക്ഷ ഒരുക്കുന്നതിനാല്‍ തന്ത്രപ്രധാനമേഖലയ്ക്കുള്ളില്‍ പോലുമുള്ള എടിഎമ്മുകളില്‍ ഇവര്‍ കടന്നതായി ആണ് വിവരം. ഇക്കാര്യം പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മിലിറ്ററി ഇന്റലിജന്‍സും പരിശോധിക്കുകയാണ്. കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ലൈസന്‍സുകള്‍ പരിശോധിച്ചത്.
സംശയം തോന്നിയ പോലീസ് ഇവരുടെ ലൈസന്‍സുകള്‍ കാശ്മീര്‍ രജോരി എഡിഎമ്മിന് അയച്ചുനല്‍കിയിരുന്നു. അവിടെ നിന്നും ഇതെല്ലാ വ്യാജമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. എല്ലാവരും 20 നും 23 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. കാശ്മീരില്‍ നിന്നും ഈ അഞ്ച് പേരും ഒരുമിച്ച് തലസ്ഥാനത്ത് തന്നെ എത്തിയതില്‍ ദുരൂഹത ഉണ്ട്. ഇത് സബന്ധിച്ചുള്ള വിവിധ ഏജന്‍സികളുടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇവരെ ഇവിടെ എത്തിച്ച ഏജന്‍സിയെ കുറിച്ചും ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നതും ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മിലിട്ടറി ഇന്റലിജന്‍സും ഇവരെ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: