തിരുവനന്തപുരം : ഡിസിസി പുനസംഘടനാ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്ത് രണ്ട് ഗ്രൂപ്പുകളിലായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അഞ്ചായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. രാഘവന്. പുതിയ പട്ടിക സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി പട്ടിക പുറത്തുവന്നതോടെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ തന്നെ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പുതിയ വിവാദങ്ങളെ തുടര്‍ന്ന് രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്ന സംസ്ഥാന കോണ്‍ഗ്രസില്‍ ഇപ്പോഴത് അഞ്ചായി മാറിയെന്നും വിജയരാഘവന് വിമര്‍ശിച്ചു.
അതേസമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയപ്പോഴും പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വിമത നേതാവ് എ.വി. ഗോപിനാഥിനെ വിജയരാഘവന് പ്രശംസിച്ചു. ഗോപിനാഥ് ഇടതിലേക്ക് മാറുമെന്ന ചര്‍ച്ചകള്‍ നടത്തേയാണ് സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്താവന.
താഴേത്തട്ടില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം. നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ആശങ്കയുള്ള ഒരു പ്രവര്‍ത്തകന്റെ സ്വരമാണ് കഴിഞ്ഞ ദിവസത്തെ ഗോപിനാഥിന്റേതെന്ന് വിജയരാഘവന് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിലും ഗോപിനാഥ് മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു. ഇതോടെ ഗോപിനാഥ് സിപിഎമ്മിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളും ഒന്നുകൂടി മുറുകിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: