കോഴിക്കോട്: പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസും പുനരാരംഭിക്കാന്‍ റെയില്‍വേ. ആഗസ്ത് 30ന് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും പഴയപടിയാക്കുക എന്നാണ് തീരുമാനം. എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ അടുത്ത ദിവസം ആരംഭിക്കും.
കൊവിഡ് കാലത്ത് പ്രത്യേക സര്‍വീസായി ഓടിച്ചിരുന്ന ഒട്ടുമുക്കാല്‍ വണ്ടികളും പഴയപടി എക്സ്പ്രസ് ട്രെയിനുകളായി. ഇതോടെ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന വര്‍ധന പഴയപടിയായി. എന്നാല്‍, ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയാണിപ്പോഴും. ഇത് സാധാരണമട്ടിലാകാന്‍ സമയമെടുക്കും.
പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരം മെമു ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേയുടെ ഒരു തീരുമാനം. ഇതിന് പുറമേ, സീസണ് ടിക്കറ്റുകളുടെ കാര്യത്തിലും ചില പുനരാലോചനകള്‍ റെയില്‍വേയില്‍ നടക്കുന്നുണ്ട്. നാമമാത്രമായ നിരക്കിലെ യാത്രാ സൗകര്യത്തില്‍ മാറ്റമുണ്ടായേക്കും. മാസം 10 ദിവസം യാത്ര ചെയ്യുന്ന ചെലവ് 30 ദിവസത്തെ സീസണ് ടിക്കറ്റില്‍നിന്ന് ലഭിക്കുന്ന തരത്തിലായിരിക്കും പുതിയ തീരുമാനം. പ്രതിദിനം നടത്താവുന്ന യാത്രയുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: