പേരാവൂര്‍: ഏലപ്പീടികയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി രണ്ട് ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോളയാട് സ്വദേശികളായ ഏഴ് സിപിഎം പ്രവര്‍ത്തകരെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കോളയാട് പുത്തലം സ്വദേശികളായ കിഴക്കെ കുന്നുമ്മല്‍ ജോര്‍ജ് ജോസഫ് (25), ഊരാളിക്കണ്ടി വീട്ടില്‍ യു.കെ. ഷൈജിത്ത് (29), കിഴക്കെകുന്നുമ്മല്‍ ആര്. ജിനീഷ് (25), പാട്ടക്ക വീട്ടില്‍ പി. ദിവിനേഷ് (33), കിഴക്കെകുന്നുമ്മല്‍ അഖില്‍ എന്ന അപ്പു (28), പാട്ടക്ക വീട്ടില്‍ പി.രാഹുല്‍ (30), എടയാര്‍ ചുണ്ടത്ത് വീട്ടില്‍ സി.വി. സിബിന് (23) എന്നിവരെയാണ് കേളകം പോലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്തത്. എട്ടംഗ സംഘത്തില്‍ ഒരാള്‍കൂടി പിടിയിലാവാനുണ്ട് .
തിരുവോണ ദിവസം രാത്രിയാണ് ഏലപ്പീടിക സ്വദേശികളും ബിജെപി പ്രവര്‍ത്തകരുമായ കൂരക്കല്‍ വിപിന്‍ വില്‍സണ്‍ (30), കുരുവിളാനിക്കല്‍ പ്രബീഷ് തോമസ് (38) എന്നിവരെ വാഹനം തടഞ്ഞ് ബൈക്കുകളിലും കാറിലുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അന്നേ ദിവസം വൈകീട്ട് കണ്ടംതോട് പുല്‍മേടിനു സമീപം പ്രദേശവാസികളുമായി പ്രതികളുള്‍പ്പെടുന്ന സംഘം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. രാത്രിയോടെ എത്തിയ പ്രതികള്‍, വൈകിട്ടത്തെ പ്രശ്നത്തില്‍ ഉള്‍പ്പെട്ടവര്‍ എന്ന ധാരണയിലാണ് വിപിനെയും പ്രബീഷിനെയും ആളുമാറി അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമത്തിനു ശേഷം പ്രതികള്‍ പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടുവാനുള്ള ശ്രമവുമുണ്ടായി. അക്രമത്തിനുശഷം ഇവര്‍ അക്രമത്തിനുപയോഗിച്ച കാറില്‍ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ഇത് വഴി യാത്ര ചെയ്തതായാണ് വിവരം. ഇത് കാര്‍ പിടിക്കപ്പെട്ടാലും വീട്ടുകാരുമായി ഇതുവഴി യാത്ര ചെയ്തതാണ് എന്ന് വരുത്താനുള്ള ശ്രമമായിരുന്നു. എന്നാല്‍ പോലീസിന്റെ നിരീക്ഷണത്തില്‍ കാര്‍ എത്തിയ സമയവും മറ്റും പരിശോധിച്ചതില്‍ ഇതിനുമുന്‍പും കാര്‍ ഇതുവഴി പോയതായി കണ്ടെത്തി.
മേഖലയിലെ സിപിഎമ്മിന്റെ സജീവ ക്രിമിനല്‍ സംഘങ്ങളാണ് പിടിയിലായവരെല്ലാം എന്ന് ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ് പ്രതികരിച്ചു. ഒന്നാം പ്രതി ഏരിയാ സെക്രട്ടറിയുടെ അടുത്ത ബന്ധുവുമാണ്. ശത്രുക്കളാരുമില്ലാത്ത പ്രദേശത്തെ ജനങ്ങളുമായി സൗഹൃദത്തിലും സ്നേഹത്തിലും കഴിയുന്നവരാണ് ഇവരുടെ അക്രമത്തിനിരയായ ബി ജെപി പ്രവര്‍ത്തകരായ വിപിന്‍ വിത്സനും പ്രബീഷ് തോമസും. പാവപ്പെട്ട കുടുംബത്തിലെ ചെങ്കല്‍ തൊഴിലാളികളായ ഇവരുടെ ജീവിതം തന്നെ ക്രിമിനലുകള്‍ തകര്‍ത്തിരിക്കയാണ്.
കൈകാലുകള്‍ അടിച്ചൊടിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത് മൂലം ഇവര്‍ക്ക് ഇനി ഇത്തരം തൊഴില്‍ ചെയ്ത് ജീവിക്കുക പ്രയാസമാണ്. സിപിഎം ലേബലില്‍ ഇതുപോലുള്ള മദ്യ-മയക്കുമരുന്ന്-ക്രിമിനല്‍ സംഘങ്ങള്‍ മേഖലയില്‍ വിലസുകയാണ്. ഇത്തരക്കാരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എം.ആര്. സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: