ദോഹ: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഖത്തറില്‍ നടക്കുകയാണ്.ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി താലിബാന് നേതാവ് മുല്ല അബ്ദുല്‍ ഗനി ബറാദറുമായി കൂടിക്കാഴ്ച നടത്തി. പുതിയ സര്‍ക്കാരിന്റെ ഘടന, പേര് എന്നിവ സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അഫ്ഗാന് പിടിക്കാന്‍ താലിബാന് നയതന്ത്രതലത്തില്‍ അടക്കം വളരെക്കാലമായി എല്ലാ സഹായവും നല്കിയതും ഇപ്പോള്‍ നല്‍കുന്നതും ഖത്തര്‍ ആണെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.- പരസ്യമായി താലിബാന് അനുകൂലനിലപാടുകളുമായി മുന്നോട്ടു പോകുന്ന ഖത്തറില്‍ താലിബാനു പൂര്‍ണസ്വാതന്ത്ര്യത്തില്‍ ഓഫീസ് പവര്‍ത്തിക്കുവാന്‍ അനുവാദവും സഹായവും ചെയ്തു കൊടുത്തു.അന്താരാഷ്ട്രസമ്മര്ദത്തെ തുടര്‍ന്നു 2011 മുതല്‍ 2013 വരെ ഈ ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടുവെങ്കിലും പിന്നീട് തുറന്നു.
താലിബാന് നേതൃത്വത്തില്‍ പ്രധാനിയായ അമീര്‍ ഖാന് മുത്തഖി കാബൂളില്‍ വെച്ച് അഫ്ഗാനിസ്ഥാനിലെ ദേശീയ അനുരഞ്ജന ഹൈ കൗണ്‍സില്‍ തലവന്‍ അബ്ദുള്ള അബ്ദുള്ള, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ഇസ്ലാമിക് പാര്‍ട്ടി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ മൂന്നു പേരും താലിബാനുമായി ചര്‍ച്ച നടത്താന്‍ ദോഹയിലെത്തും. അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതിന് ഖത്തര്‍ എല്ലാവിധ പരിശ്രമങ്ങളും തുടരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി ഡോ. മുത്ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനി പറഞ്ഞു. അഫ്ഗാനിലെ നിലവിലുള്ള പ്രതിസന്ധിക്ക് സൈനികമായ പരിഹാരമില്ലെന്ന നിലപാടാണ് ഖത്തറിന്. അമേരിക്കന്‍ കാര്‍ഗോ വിമാനത്തില്‍ എത്തിയ 640 അഫ്ഗാനികള്‍ക്ക് ഖത്തര്‍ അഭയം നല്‍കിയിട്ടുണ്ട്.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ‘സിസ്റ്റമാറ്റിക്’ ആയി താലിബാനേയും ഇതരഭീകരസംഘടനകളേയും വളര്‍ത്താന്‍ ശ്രമിക്കുന്ന രാജ്യമാണ് ഖത്തര്‍. ഇന്ത്യയുമായി നല്ല ‘നയതന്ത്രബന്ധങ്ങള്‍’ അഭിനയിക്കുകയും എന്നാല്‍ ഇന്ത്യാ വിരുദ്ധഗൂഢാലോചനകള്ക്കു സര്‍വസഹായവും സംരക്ഷണവും നല്‍കുകയും ചെയ്യുന്നവരില്‍ മുന്നില്‍ നില്ക്കുന്ന രാജ്യവുമാണ് .കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയിട്ടുള്ള എല്ലാ ഭീകരസംഘടനകളും വന്ന വഴികളില്‍ പ്രധാനപ്പെട്ടതും ഖത്തറാണ്. മലയാളികള്‍ അഫ്ഗാനില്‍ എത്തിയതും ഖത്തര്‍ വഴിയാണ്
2020 ഫെബ്രുവരിയില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് താലിബാന് പ്രതിനിധികളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. സേനയുടെ പിന്മാറ്റവും അഫ്ഗാന് നഗരങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടുള്ള താലിബാന്റെ മുന്നേറ്റവും ഒടുവില്‍ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കുന്നതിലേക്കെത്തിയ സംഭവ വികാസങ്ങളുമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: