കാബൂള്‍: താലിബാനെ പേടിച്ച് മുന്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇയിലേക്ക് ഓടിപ്പോയപ്പോള്‍ ഒരാള്‍ മാത്രം അഫ്ഗാന് ജനതയോടൊപ്പം ഉറച്ചു നിന്നു. അതാണ് മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റ് അംറുള്ള സാലേ. അദ്ദേഹം ഇപ്പോള്‍ പഞ്ച്ശീര്‍ പ്രവിശ്യയില്‍ (അഫ്ഗാനിസ്ഥാന്റെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ച്ശീര്‍) അഫ്ഗാന് ജനതയുടെ താലിബാന് വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് അംറുള്ള സാലേ. താലിബാന് തീവ്രവാദികള്‍ക്ക് മുന്പില് കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍.
അഷ്റഫ് ഗനി ഓടിപ്പോയതിനാല്‍ ഇനി താനാണ് അഫ്ഗാന് ജനതയുടെ കെയര്‍ടേക്കര്‍ പ്രസിഡന്റെന്ന് അംറുള്ള സാലേ പറയുന്നു. പണ്ട് യുവാവായിരുന്നപ്പോള്‍ അഫ്ഗാന് സര്‍ക്കാരിന്റെ ചാര സംഘടനയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്)യുടെ തലവനായിരുന്നു സാലേ. അന്നു മുതലേ താലിബാനെക്കുറിച്ച് പഠിച്ചുവരികയാണ് സാലേ.
താലിബാന് എല്ലാ സൗകര്യങ്ങളും പിന്തുണയും നല്‍കുന്നത് പാകിസ്ഥാനാണെന്ന് സാലേയ്ക്ക്റിയാം. 1996മുതല്‍ 2001 വരെ താലിബാന്റെ ദുര്‍ഭരണമായിരുന്നു അഫ്ഗാനിസ്ഥാനില്‍. പിന്നീട് 2004ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. അന്ന് അഫ്ഗാനിലുടനീളം യാത്ര ചെയ്ത് എല്ലാ താലിബാന് നേതാക്കളെയും കുറിച്ച് വിവരം ശേഖരിക്കുകയായിരുന്നു സാലേയുടെ ദൗത്യം. 2006ല്‍ സാലേ താലിബാന്റെ തന്ത്രങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം രചിച്ചു. അതില്‍ 2005ല്‍ പാക് ചാരസംഘടനയായ ഐഎസ്ഐ പണവും ആള്‍ബലവും പരിശീലനവും നല്കി താലിബാനെ സഹായിക്കാന്‍ തീരുമാനമെടുത്തതായി സാലേ പുസ്തകത്തില്‍ വിവരിക്കുന്നു.
അന്ന് സാലേയുടെ ഈ പഠനം അഫ്ഗാന് പ്രസിഡന്റായിരുന്ന ഹമീദ് കര്‍സായിക്ക് ഇഷ്ടമായില്ല. അദ്ദേഹം അന്ന് സാലേയോട് പറഞ്ഞു: “കാലം ചിലപ്പോള്‍ ഞാന്‍ തെറ്റാണെന്ന് തെളിയിച്ചേക്കാം. പക്ഷെ ഇത് താങ്കളുടെ രഹസ്യാന്വേഷണ സംഘടനയുടെ റിപ്പോര്‍ട്ടാണ്”. 15 വര്‍ഷത്തിന് ശേഷം സാലേ അഫ്ഗാനിസ്ഥാന്റെ വൈസ് പ്രസിഡന്റായി.
പഞ്ച്ശീറിലാണ് 1972ല്‍ സാലേ ജനിച്ചത്. പിന്നീട് അദ്ദേഹം അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലാണ് വളര്‍ന്നത്. സോവിയറ്റ് പട്ടാളക്കാര്‍ അഫ്ഗാനില്‍ അക്രമം നടത്തുമ്പോള്‍ സാലേ തന്റെ 20ാം വയസ്സില്‍ യുദ്ധപ്രഭുവായ അഹമ്മദ് ഷാ മസ്സൂദിന്റെ കൂടെ മുജാഹിദ്ദീന്‍ പോരാളിയായി ചേര്‍ന്നു. സാലെയെ പാകിസ്ഥാനിലേക്ക് മസൂദ് അയച്ചു. യുദ്ധത്തിന് ശേഷം അഫ്ഗാനിസ്ഥാനെ എങ്ങിനെ പുനരുജ്ജീവിപ്പിക്കുമെന്ന കാര്യം പഠിക്കാനാണ് സാലേയെ അയച്ചത്. 1992ല്‍ അഫ്ഗാനിസ്ഥാനില്‍ കമ്മ്യൂണിസ്റ്റ് ഭരണം വീണു. പകരം മുജാഹിദ്ദീനുകള്‍ ഭരണത്തില്‍ വന്നു. അന്ന് മസൂദായിരുന്നു പ്രതിരോധ മന്ത്രി. പക്ഷെ പിന്നീട് താലിബാന് കാബൂള്‍ താലിബാന് പിടിച്ചപ്പോള്‍ മസൂദ് പഞ്ച്ശീറിലേക്ക് പിന്‍വാങ്ങി. 1996ല്‍ താലിബാനില്‍ നിന്നും സാലേയ്ക്ക് വ്യക്തിഗതമായ ഒരു നഷ്ടമുണ്ടായി. സാലേയുടെ സഹോദരിയെ താലിബാന്‍കാര്‍ പീഡിപ്പിച്ച് കൊന്നു. അതോടെ സാലേ താലിബാന്റെ ബദ്ധശത്രുവായി. പിന്നീട് പഞ്ച്ശീറിലാണ് താലിബാനെതിരായ അഫ്ഗാന് ജനതയുടെ പോരാട്ടം നോര്‍ത്തേണ്‍ അലയന്‍സ് (വടക്കന്‍ സഖ്യമുന്നണി) എന്ന പേരില്‍ രൂപം കൊണ്ടത്. ഇപ്പോഴിതാ വീണ്ടും കാബൂള്‍ താലിബാന് പിടിച്ചിരിക്കുന്നു. പഞ്ച്ശീറില്‍ നിന്നുകൊണ്ട് താലിബാനെതിരായ വടക്കന്‍ സഖ്യമുന്നണിയ്ക്ക് നേതൃത്വം നല്‍കുകയാണ് സാലേ.
ചാരപ്രവര്‍ത്തനത്തില്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐഎ പരിശീലനം വരെ നേടിയ വ്യക്തിയാണ് സാലേ. യുഎസ്, ഇറാന്, റഷ്യ, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ രഹസ്യസേനാവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പരിചയവും സാലേയ്ക്കുണ്ട്. താലിബാന് അതുകൊണ്ട് തന്നെ സാലേയെ ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: