തിരുവനന്തപുരം: കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രി പ്രതികൂട്ടിലെത്തുമെന്ന സാഹചര്യത്തിലാണ് ഭരണഘടനാ വിരുദ്ധമായ കാര്യം അദേഹം ചെയ്തതെന്ന് സുരേന്ദ്രന് പറഞ്ഞു. ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചതിലൂടെ ഭരണഘടനാ അനുശാസിക്കുന്ന നിയമങ്ങള്‍ക്കെതിരായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായി എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ കോടതിയില്‍ നിയമപരമായി സമീപിക്കണമായിരുന്നു. അതിന് പകരം ഇല്ലാത്ത അധികാരം വച്ചുള്ള ഏറ്റുമുട്ടലാണ് സര്‍ക്കാര്‍ നടത്തിയത്. ഇത് അപക്വമായ നടപടിയായിരുന്നുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നല്‍കിയതോടെ നിയമവശങ്ങള്‍ പോലും പരിശോധിക്കാതെ കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ പിണറായി സര്‍ക്കാര്‍ കാട്ടിയ ധാര്‍ഷ്ട്യത്തിനാണ് ഇതോടെ കനത്ത തിരിച്ചടി കിട്ടിയത്. അന്വേഷണത്തിന് എതിരേ ഇഡി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വാദം കേള്‍ക്കുകയും ചെയ്യും. ഇതിനായി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കും. മുഖ്യമന്ത്രി ഒഴികെ ഉള്ളവര്‍ക്കാണ് നോട്ടീസ്. ജസ്റ്റിസ് വി.കെ. മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷനെയാണ് ഇഡിക്കെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളിലും അഴിമതി ആരോപണങ്ങള്‍ ഉയരുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റിനെതിരെ കേസെടുത്തു. തുടര്‍ന്നാണ് മന്ത്രിസഭായോഗം ചേര്‍ന്ന് കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യത്തെ പ്രത്യേകം വിലയിരുത്താനുമായിരുന്നു നീക്കം.
ഒപ്പം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയോ, ഉണ്ടെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന് പരിഗണിക്കാനിരിക്കുകയായിരുന്നു. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: