ടോക്കിയോ: കൊവിഡ് മഹാമാരിക്കിടിയിലും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ടോക്കിയോ ഒളിമ്പിക്സ് സമാപിച്ചു. സമാപന ചടങ്ങില്‍ ഒളിമ്പിക് പതാക ടോക്കിയോ ഗവര്‍ണര്‍ കൊയ്കെ യുറിക്കോ ഇന്റര്‍ നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിന് കൈമാറി. അദ്ദേഹം പതാക അടുത്ത ഒളിമ്പിക്സ് വേദിയായ പാരീസിന്റെ മേയര്‍ അന്ന ഹിഡാല്‍ഗോയ്ക്ക് നല്കി. 2024 ജൂലൈ 26 മുതല്‍ ആഗസ്ത് പതിനൊന്ന് വരെയാണ് പാരീസ് ഒളിമ്പിക്സ്.
മുപ്പത്തിരണ്ടാമത് ഒളിമ്പിക്സ് ഗെയിംസ് സമാപിച്ചതായി തോമസ് ബാക്ക് പ്രഖ്യാപിച്ചു. ഇനി പാരീസില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷം നീട്ടിവെച്ച് ഒളിമ്പിക്സാണ് ജൂലൈ 23 മുതല്‍ ആഗസ്ത് എട്ടുവരെ ടോക്കിയോയില്‍ അരങ്ങേറിയത്. സമാപന ചടങ്ങില്‍ ഒളിമ്പിക്സ് പതാക പാരീസിന് കൈമാറിയതോടെ ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ആഘോഷം തുടങ്ങി. ആരാധകര്‍ ആനന്ദ നൃത്തം ചവിട്ടി. പോര് വിമാനങ്ങള്‍ ഈഫല്‍ ടവറിന് മുകളിലൂടെ ഫ്രഞ്ച്് ദേശീയ പതാകയിലെ നീല, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പുക പടര്‍ത്തി പറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: