ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത 29 മന്ത്രിമാര്‍ക്കും വകുപ്പുകള്‍ വിഭജിച്ചു നല്കി. മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ ലിസ്റ്റ് മുഖ്യമന്ത്രി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് കൈമാറുകയും ശേഷം അത് അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയടക്കം 40 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്റലിജന്‍സ്, ബെംഗളൂരു വികസനം, ധനകാര്യം, കാബിനറ്റ് അഫയേഴ്സ് തുടങ്ങിയവ കൈകാര്യം ചെയ്യും. നേരത്തെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് മന്ത്രിസഭയിലെ പുതുമുഖമായ അരഗ ജ്ഞാനേന്ദ്രക്ക് നല്കി. മറ്റൊരു പുതുമുഖമായ ബി.സി. നാഗേഷിന് പ്രൈമറി, ഹയര്‍ സെക്കന്‍ഡറി വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം പുതുതായി രൂപീകരിച്ച പട്ടികവര്‍ഗ ക്ഷേമ വകുപ്പും ഗതാഗത വകുപ്പും ബി. ശ്രീരാമുലുവിന് നല്കി. നേരത്തെ ഖനി മന്ത്രിയായിരുന്ന മുരുകേഷ് നിരാണിക്ക് ചെറുകിട- വന്‍കിട വ്യവസായ വകുപ്പും നല്കി. ശശികല ജൊല്ലെയാണ് മുസ്റായി (ദേവസ്വം), ഹജ്ജ്, വക്കഫ് വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ആര്.അശോക, ഡോ.സി.എന്‍ അശ്വത് നാരായണ്‍, ഡോ.കെ സുധാകര്‍ എന്നിവരടക്കം നിരവധി പേര് അവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ നിലനിര്‍ത്തി. വകുപ്പുകള്‍ കൈകാര്യം ചെയ്തതിലെ രണ്ട് വര്‍ഷത്തെ പരിചയം പരിഗണിച്ചാണ് നേരത്തെയുള്ള വകുപ്പുകള്‍ തന്നെ മന്ത്രിമാരില്‍ ചിലര്‍ക്ക് നല്‍കിയത്.
തലമുറ മാറ്റത്തിനേത്തുടര്ന്ന് ജൂലൈ 26ന് മുഖ്യമന്ത്രി യെദിയൂരപ്പ രാജി വയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര സംഘം ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ശേഷം ജൂലെ 28ന് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. ഇതിന് ശേഷമാണ് ആഗസ്ത് 4ന് 29 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിമാരും വകുപ്പുകളും
1. കെ.എസ്. ഈശ്വരപ്പ – ഗ്രാമീണ വികസന പഞ്ചാക്ക് രാജ്
2. ആര്.അശോക് – റവന്യു
3. ബി.സി.പാട്ടീല്‍ – കാര്‍ഷികം
4. ഡോ. സി.എന്‍. അശ്വത് നാരായണ്‍ – ഉന്നത വിദ്യാഭ്യാസം, ഐടി – ബിടി, ശാസ്ത്ര സാങ്കേതിക നൈപുണ്യ വികസനം
5. ഉമേഷ് വി ഖട്ടി – വനം, ഭക്ഷ്യവിഭവം, ഉപഭോക്തൃകാര്യം
6. എസ്.ടി. സോമശേഖര്‍ – സഹകരണം
7. ഡോ.കെ.സുധാകര്‍ – ആരോഗ്യ കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം
8. ബൈരതി ബസവരാജ് – നാഗരിക വികസനം
9. മുരുകേഷ് നിരാനി – വന്‍കിട ഇടത്തരം വ്യവസായം
10. ശിവറാം ഹെബ്ബാര്‍ – തൊഴില്‍
11. ശശികല ജൂലെ – മുസ്റായി (ദേവസ്വം), ഹജ്ജ്, വക്കഫ്
12. കെ.സി.നാരായണ ഗൗഡ – സെറീക്കള്‍ച്ചര്‍, യുവജനശാക്തീകരണം, കായികം
13. വി.സുനില്‍ കുമാര്‍ – ഊര്‍ജ്ജം, കന്നട സാംസ്കാരികം
14. അരാഗ് ജ്ഞാനേന്ദ്ര – ആഭ്യന്തരം
15. ഗോവിന്ദ് ഖരജോള്‍ – ജലസേചനം
16. മുനിരത്ന നായിഡു – ഹോട്ടീകള്‍ച്ചര്‍ പ്ലാനിംഗ്, പ്രോഗ്രാം മോണിറ്ററിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്
17. എം.ടി.ബി.നാഗരാജ് – മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്, ചെറുകിട വ്യവസായം, പൊതുമേഖല വ്യവസായം
18. കെ.ഗോപാലയ്യ – എക്സൈസ്
19. മധുസ്വാമി – ചെറുകിട ജലസേചനം, നിയമകാര്യം, നിയമ നിര്‍മ്മാണം
20. ഹാലപ്പ ആചാര് – മൈന്‍സ് ആന്‍ഡ് ജിയോളജി, വനിത ശിശു വികസനം, ഭിന്നശേഷി വയോധിക ശാക്തീകരണം
21. ശങ്കര്‍ പാട്ടീല്‍ മുനേനകൊപ്പ – കൈത്തറി, ടെക്സ്റ്റൈല്‍, കരിമ്പ് വികസനം, ഷുഗര്‍ ഡയറക്ട്രേറ്റ്
22. കോട്ട ശ്രീനിവാസ് പൂജാരി – സാമൂഹ്യക്ഷേമം, പിന്നോക്ക വിഭാഗ ക്ഷേമം
23. പ്രഭു ചൗഹാന് – മൃഗ സംരക്ഷണം
24. വി. സോമണ്ണ – ഭവന അടിസ്ഥാന വികസനം
25. എസ്.അങ്കാര – ഫിഷറീസ്, തുറമുഖം, ഉള്‍നാട് ഗതാഗതം
26. ആനന്ദ് സിംഗ് – പരിസ്ഥിതി, ടൂറിസം
27. സി.സി.പാട്ടീല്‍ – പൊതുമരാമത്ത്
28. ബി.സി.നാഗേഷ് – പ്രഥമിക ദ്വിതീയ വിദ്യാഭ്യാസം, സകല
29. ബി. ശ്രീരാമലു – ഗതാഗതം, പട്ടിക വര്‍ഗക്ഷേമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: