ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 29 പേര് അടങ്ങുന്ന മന്ത്രി സഭയാണ് ഇന്ന് നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തത്. പുതിയ ടീമില്‍ ഉപമുഖ്യമാരില്ല. മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര് അശോക, ഗോവിന്ദ് എം കാജോല്‍, അശ്വന്ത് നാരായണ്‍, ഈശ്വരപ്പ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് മന്ത്രിസഭ പുന സംഘടിപ്പിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ശ്രീരാമലുവും മന്ത്രിസഭയില്‍ തുടരും. മന്ത്രി സഭ പൂര്‍ണരൂപം ഗോവിന്ദ് എം കാജോല്‍, കെഎസ് ഈശ്വരപ്പ, ആര് അശോക്, ബി ശ്രീരാമലു, വി സോമണ്ണ, ഉമേഷ് കട്ടി, എസ് അങ്കാര, രെസ് മധുസ്വാമി, അരഗ ജ്ഞാനേന്ദ്ര, സിഎന്‍ അശ്വത് നാരായണ്‍, സിസി പാട്ടീല്‍, അനന്ത് സിംഗ്, കോട്ടാ ശ്രീനിവാസ പൂജാരി, പ്രഭു ചവാന്, മുരുഗേഷ് നിരാണി, ശിവറാം ഹെബ്ബര്‍, എസ്ടി സോമശേഖര്‍, ബിസി പാട്ടീല്‍, ബൈരതി ബസവരാജ്, കെ സുധാകര്‍, കെ ഗോപാലയ്യ, ശശികല ജ്വല്ലെ, എംടിബി നാഗരാജ്, കെസി നാരായണ ഗൗഡ, ബിസി നാഗേഷ്, സുനില്‍ കുമാര്‍, ഹാലപ്പ അചാര്, ശങ്കര്‍ ബസനഗൗഡ പാട്ടീല്‍ മുനേന കൊപ്പ, എന്‍ മുനിരത്ന.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവര്‍ അധികാരമേറ്റ മന്ത്രിസഭയക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തുവന്നു. പുതുതായി അധികാരമേറ്റ ബസവരാജ് മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടേയെന്ന് ആശംസിക്കുന്നതായും യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: