ലഖ്‌നോ: .യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അരയും തലയും മുറുക്കി 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ തയ്യാറായിക്കഴിഞ്ഞു. സ്വന്തം മണ്ഡലമായ ഗോരഖ് പൂരില്‍ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുക. യോഗി ആദിത്യനാഥ് തന്നെയായിരിക്കും ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി മുഖം.
യുപിയിലെ ബിജെപി നേതൃനിരയെ മുഴുവന്‍ 2022 ഫിബ്രവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കും. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ, ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗ്, മഹേന്ദ്രസിംഗ് എന്നിവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 2022ലെ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 300ല്‍ പരം സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സീരാതു സീറ്റിലും ദിനേഷ് ശര്‍മ്മ ലഖ്‌നോവില്‍ നിന്നും ഡോ. മഹേന്ദ്ര സിംഗ് കുന്ദ സീറ്റിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപി മന്ത്രിസഭ വികസിപ്പിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ മന്ത്രിസഭ വികസിപ്പി്ച്ചപ്പോള്‍ യുപിയില്‍ നിന്നും ഏഴ് പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അദ്ദേഹം പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരെ ദല്‍ഹിയില്‍ പോയി കണ്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി നേതൃത്വത്തെയോ അവിടുത്തെ സര്‍ക്കാര്‍ ഘടനയിലോ മാറ്റം വരുത്തേണ്ടെന്ന് അന്ന് തീരുമാനിച്ചിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നേതൃനിര തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ യോഗിയുടെ നേതൃത്വത്തില്‍ ഒരു ഏകോപനസമിതി രൂപീകരിക്കാനാണ് തീരുമാനിച്ചത്. കോവിഡ് രണ്ടു തരംഗങ്ങളെയും നേരിട്ടു എന്നതാണ് യോഗിയുടെ പ്ലസ് പോയിന്‍റായി ബിജെപി കരുതുന്നത്. 30ഓളം പുതിയ മെഡിക്കല്‍ കോളെജുകളും രണ്ട് എഐഐഎംഎസും സ്ഥാപിച്ച് ഉന്നതവിദ്യാഭ്യാസമേഖലയില്‍ കുതിപ്പുണ്ടാക്കി. കാര്‍ഷികരംഗത്തും വലിയ കുതിപ്പുണ്ടാക്കി. അധോലോക-ഗുണ്ടാസംഘങ്ങളെ വലിയൊരളവില്‍ ഇല്ലാതാക്കാനും സാധിച്ചു. അഴിമതിയുടെ കറ പുരളാത്ത സര്‍ക്കാര്‍ എന്ന പ്രതിച്ഛായയും യോഗിക്കുണ്ട്.
പ്രതിപക്ഷത്തുനിന്നും വലിയ വെല്ലുവിളികള്‍ ഇപ്പോള്‍ ഇല്ല. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടയും തമ്മില്‍ ഐക്യത്തിന് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യതയില്ല.ഓരോരുത്തരും തനിയെ തനിയെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അസാസുദീന്‍ ഒവൈസിയുടെ എഐഎംഐഎം ആസാദ് സമാജ് പാര്‍ട്ടി, പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി, സുഹല്‍ദേവ് ഭാരതീയ സമാജ് എന്നിവയുമായി ചേര്‍ന്ന് സ്ഖ്യമുന്നണിയായി മത്സരിക്കും. ആപും ശിവസേനയും ജനതാദള്‍ യുണൈറ്റഡും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: