തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തി.. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വന്‍ വായ്പാ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. വിഷയത്തില്‍ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജിവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായ നികുതി വകുപ്പിനും ബിജെപി പരാതി നല്കി.
പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്കാണ് 23 കോടി രൂപയാണ് എത്തിയത്. ബാങ്കില്‍ നിന്നും വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് നടന്നത് പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഒരു വ്യക്തി ആധാരം ഈടുനല്‍കി വായ്പയെടുക്കുകയും അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ 46 പേരുടെ ആധാരത്തില്‍ നിന്നും എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: