കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ. എം ഷാജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം കര്‍ണാകയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജിലന്‍സ്. കൃഷിയാണ് വരുമാനമാര്‍ഗമെന്നും ഇഞ്ചിക്കൃഷിയുണ്ടെന്നും കെ എം ഷാജി മാധ്യമങ്ങളിലടക്കം പ്രതികരിച്ച പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടകയിലേക്ക് വിജിലന്‍സ് സംഘം പോകാനൊരുങ്ങുന്നത്. പല മൊഴികളിലും പൊരുക്കേടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കെ എം ഷാജിയെ പലതവണ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. കര്‍ണാടകയില്‍ കൃഷിയുണ്ടോ, അതോ ഭൂമിയിടപാടാണോ തുടങ്ങിയ കാര്യങ്ങളാകും വിജിലന്‍സ് പരിശോധിക്കുക.
ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് നവംബറില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഷാജിയുടെ വീട്ടില്‍ പരിശോധ നടത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നുവെങ്കിലും ഇത് വ്യാജമാണോയെന്ന് വിജിലന്‍സ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: