കൊല്ലം: കൃത്യമായ വേലിയേറ്റവും വേലിയിറക്കവും ഇല്ലാത്തതിനാല്‍ അഷ്ടമുടിക്കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു. എട്ട് ശാഖകളുള്ള കായലിന് നീണ്ടകരയില്‍ മാത്രമാണ് അറബിക്കടലുമായി ബന്ധമുള്ളത്. അതിനാല്‍ തന്നെ കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന മുക്കാട് മുതല്‍ അഷ്ടമുടി, സാമ്പ്രാണിക്കോടി വരെയുള്ള ഭാഗത്താണ് മത്സ്യസമ്പത്ത് കൂടുതലായുള്ളത്. ഈ ഭാഗത്തുള്ള ചാലുകള്‍ എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞതിനാല്‍ കൃത്യമായ നീരൊഴുക്ക് നടക്കുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
പ്രതിദിനം രണ്ടുതവണ വേലിയേറ്റം നടക്കുന്ന അപൂര്‍വം കായലുകളിലൊന്നാണ് അഷ്ടമുടി. കൂഴവാലി അടക്കം അപൂര്‍വ നം മത്സ്യങ്ങളുടെ കലവറ കൂടിയാണ് അഷ്ടമുടിക്കായല്‍. വിവിധ ഇനം മത്സ്യങ്ങളുടെ പ്രജനനത്തിനും ആവാസവ്യവസ്ഥക്കും വിഘാതമായ തരത്തിലാണ് കായലിലെ നീരൊഴുക്കെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: