വെല്ലിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി)യുടെ 100ാം വാര്‍ഷികാഘോഷത്തെയും കളിയാക്കി ട്വീറ്റിട്ടതിന് ന്യൂസിലാന്റുകാരിയായ പ്രഫസര്‍ ആന്‍ മാരി ബ്രാഡിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്. ന്യൂസിലാന്റിലെ കാന്റര്‍ബറി സര്‍വ്വകലാശാലയിലെ പ്രഫസറായ ബ്രാഡി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെയും കടുത്ത വിമര്‍ശക കൂടിയാണ്.
ചൈനയെക്കുറിച്ചും അവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വിഷയങ്ങളില്‍ വിദഗ്ധയാണ് ബ്രാഡി. ഷീ ജിന്‍ പിങ്ങിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് ട്വിറ്റര്‍ തന്റെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയുമായി ബ്രാഡി തന്നെയാണ് മുന്നോട്ട് വന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) 100ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്രാഡി ഈയിടെ ഒരു വിവാദ ലേഖനം ആസ്ത്രേല്യന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഷീ ജിന്‍ പിങിനെതിരെയുള്ള കടുത്ത വിമര്‍ശനമായിരുന്നു. ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ഷീ നടത്തുന്ന പൊള്ളയായ നൂറാം ജന്മദിനാഘോഷം’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
ട്വിറ്ററില്‍ പിന്നീട് ഈ ലേഖനത്തിന്റെ ലിങ്ക് കൂടി ചേര്‍ത്ത് ഷീ ജിന്‍ പിങ്ങിനെ കളിയാക്കുന്ന ചില പോസ്റ്റുകള്‍ കൂടി ബ്രാഡി ഇട്ടിരുന്നു. ട്വിറ്റര്‍ ആദ്യം ഈ വിവാദ ട്വീറ്റുകള്‍ നീക്കി. അധികം വൈകാതെ ബ്രാഡിയുടെ അക്കൗണ്ട് തന്നെ ട്വിറ്റര്‍ റദ്ദാക്കി. പിന്നീട് ബ്രിട്ടനിലെ ടൈംസ് ദിനപത്രത്തിലെ എഴുത്തുകാരനായ എഡ്വേഡ് ലൂക്കാസും മറ്റും ബ്രാഡിക്കായി ശബ്ദമുയര്‍ത്തി. പല തവണ അദ്ദേഹം ട്വിറ്ററിന് പരാതികളയച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ട്വിറ്റര്‍ ബ്രാഡിയുടെ അക്കൗണ്ട് പുനസ്ഥാപിച്ചു നല്കി. ഉടനെ വീണ്ടും ട്വിറ്ററിനെതിരെ ബ്രാഡി കുറിച്ചതിങ്ങനെ: ട്വിറ്ററിന് വേണ്ടിയല്ല ജോലിചെയ്യുന്നതെന്ന കാര്യം ട്വിറ്റര്‍ ചെറുതായൊന്ന് മറന്നതുപോലെ തോന്നുന്നു…’.
ട്വിറ്ററിലെ ചൈനീസ് സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ അതിന്റെ നയങ്ങളെയോ പ്രസിഡന്റ് ഷീ ജിന്‍പിങിനെയോ വിമര്‍ശിക്കുന്ന ഒരു ട്വീറ്റും നിലനില്ക്കാന് ചൈന ട്വിറ്ററിനെ അനുവദിക്കാറില്ല.ചൈനാ വിരുദ്ധ ട്വീറ്റുകള്‍ കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമാക്കുന്ന ട്വിറ്ററിന്റെ രീതിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ലോകമെങ്ങും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: