ഗാസിയബാദ്: ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നു പറയുന്നവര്‍ ഹിന്ദുവല്ലെന്ന് ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. മുസ്ലങ്ങളും ഹിന്ദുക്കളും ഒന്നാണ്. ഇവിടെ ഹിന്ദുക്കള്‍ക്കോ മുസ്ലിങ്ങള്‍ക്കോ മേധാവിത്വം നേടാന്‍ സാധിക്കില്ല. ഇന്ത്യക്കാര്‍ക്കാണ് മേധാവിത്വം. ഇന്ത്യയിലെ ജനങ്ങളുടെ ഡിഎന്‍എ ഒന്നാണെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നതെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
പശു വിശുദ്ധമൃഗം തന്നെയാണ്. എന്നാല്‍, അതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വത്തിന് എതിരേയാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഖവാജ ഇഫ്തിഖാര്‍ അഹമ്മദ് എഴുതിയ ‘ദി മീറ്റിംഗ്സ് ഓഫ് മൈന്‍ഡ്സ്: എ ബ്രിഡ്ജിംഗ് ഇനിഷ്യേറ്റീവ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് തെളിയിക്കണം. ഹിന്ദു ഐക്യം വേണമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഹിന്ദുക്കളും മുസ്ലിം വിഭാഗവും ഒന്നാണെന്ന് ആര്‍എസ്എസ് പറയാറുണ്ട്. പ്രതിച്ഛായ നിര്‍മ്മിക്കാനല്ല ഇതു പറയുന്നത്, പ്രതിച്ഛായക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. മറ്റുള്ളവര്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കുമ്പോള്‍ പ്രതിഷേധം ഉയരുന്നത് ഭൂരിപക്ഷത്തില്‍ നിന്നു കൂടിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പശു വിശുദ്ധ മൃഗമാണ്. എന്നാല്‍, അതിന്റെ പേരിലുള്ള ആള്‍ക്കൂട്ട വിചാരണകളും അക്രമവും ഹിന്ദുത്വത്തിന് എതിരാണ്. ഭേദഭാവങ്ങളില്ലാതെ നിയമം അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കും. ഐക്യമില്ലാതെ വികസനം സാധ്യമല്ല. ദേശീയതയിലും 40,000 വര്‍ഷങ്ങളായി പകര്‍ന്ന് കിട്ടിയ പൂര്‍വികരുടെ മഹത്വത്തിലുമാണ് നമ്മുടെ ഐക്യം നിലനില്‍ക്കുന്നത്. കലഹത്തിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് ഐക്യമുണ്ടാകുക. ഹിന്ദുമുസ്ലിം ഐക്യം എന്ന പ്രയോഗത്തിന് തന്നെ പ്രസക്തിയില്ല. ഭിന്നതയുണ്ടെങ്കിലല്ലേ ഐക്യത്തിന് പ്രസക്തിയുള്ളൂ? ഭാരതത്തില്‍ ഹിന്ദുവും മുസ്ലീമും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഒന്നാണ് താനും. എല്ലാ ഇന്ത്യാക്കാരുടെയും ഡിഎന്‍എ ഒന്നാണ്. ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തത അവരെ വ്യത്യസ്തരാക്കുന്നില്ല. നമ്മുടേത് ജനാധിപത്യമാണ്. ഹിന്ദുമുസ്ലിം എന്നതിലല്ല നമ്മള് ഇന്ത്യാക്കാരാണെന്നതിലാണ് ശ്രേഷ്ഠത.
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും വ്യത്യസ്തമായ പ്രശ്നങ്ങളുണ്ട്. എന്നാല്‍ അവര്‍ വ്യത്യസ്ത സമൂഹത്തിന്റെ ഭാഗമല്ല. ജനങ്ങളെ ഒന്നിപ്പിക്കുന്നത് രാഷ്ട്രീയമല്ല. ദേശീയതയും പൂര്‍വികരെ കുറിച്ചുള്ള ബോധവുമാണ്. ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണെന്ന് പറഞ്ഞ് അവരെ കെണിയില്‍പ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ന്യൂ
നപക്ഷങ്ങള്ക്ക് ഇന്ത്യയില്‍ യാതൊരു അപകടവുമില്ലെന്ന് നമ്മുടെ ഭരണഘടന തെളിയിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷ സമൂഹത്തില്‍ നിന്ന് ആക്രമണം ഉണ്ടായാല്‍ അതിനെ എതിര്‍ക്കുന്നതു ഭൂരിപക്ഷ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കും. ഞാനൊരു വിദ്വേഷ പ്രസംഗം നടത്തിയാല്‍ ഹിന്ദുക്കള്‍ ഒരിക്കലും എന്നെ പിന്തുണക്കില്ല, ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: