മരട്: കൊച്ചി കോര്‍പ്പറേഷന്റെ മുപ്പതാം ഡിവിഷനില്‍ പേട്ട പൂണിത്തുറയില്‍ പലഭാഗങ്ങളിലും ഏതാനും ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് പൂണിത്തുറയില്‍ തമ്മനം ടാങ്കില്‍ നിന്നും കുടിവെള്ളമെത്തുന്നത്. രാത്രി 10 മണി മുതല്‍ പിറ്റേ ദിവസം വൈകിട്ട് 7 മണി വരെയാണ് ഇവിടെ ജലവിതരണം നടക്കുന്നത്. രണ്ടാഴ്ചയായിട്ട് ഈ പ്രദേശത്ത് കുടിവെള്ളം എത്തുന്നില്ല. പല ദിവസങ്ങളിലും വൈകിട്ട് നാലുമണിയോടെ ജലവിതരണം അവസാനിക്കുകയും ചെയ്യുന്നു.
മുക്കോട്ടില്‍ ടെമ്പിള്‍, തെക്കേനട റോഡ്, സായി ലെയിന്‍, ഗാന്ധി സ്‌ക്വയറിന്റെ തെക്കേയറ്റത്തുള്ള ജവഹര്‍ റോഡ്, സുബ്രഹ്മണ്യം റോഡ് എന്നിവിടങ്ങളിലും മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലും വേണ്ടത്ര കുടിവെള്ളം ലഭിക്കുന്നില്ല.
കുടിവെള്ളത്തിലെ ലഭ്യതക്കുറവ് കേരള ജല അതോറിറ്റി വൈറ്റില വാട്ടര്‍ വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജല അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചെങ്കിലും പ്രശ്‌നപരിഹാരം ആയിട്ടില്ല. പേട്ട – ഗാന്ധി സ്‌ക്വയര്‍ റോഡില്‍ മുക്കോട്ടില്‍ ടെമ്പിള്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയായിട്ടില്ല. കുടിവെള്ളക്ഷാമം എത്രയുംവേഗം പരിഹരിക്കണമെന്ന് പൂണിത്തുറ മുക്കോട്ടില്‍ റോഡ് റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: