ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചതില്‍ ദുരൂഹത. മാധ്യമ പ്രവര്ത്തകന് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയില്‍ പോയത്. തേജസ് പോലെ ചെറുകിട പത്രത്തിന്റെ പ്രതിനിധിയായ ഒരാള്‍ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യത്ത് എന്തിനു പോയി എന്നതാണ് സംശയകരം.
ആഗോള മുസ്ളീം തീവ്രവാദത്തിന് പണം ലഭിക്കുന്ന ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. അവിടുത്തെ സ്വര്‍ണ്ണ ഖനികളുടെ നിയന്ത്രണം മുസ്ളീം തീവ്രവാദി സംഘടനകള്‍ക്കാണ്. അനധികൃതമായി ഖനനം ചെയ്യുന്ന സ്വര്‍ണ്ണം ദുബായി വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന ശൃംഖല ഉണ്ട്. മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവയുടെ പ്രതിഫലമായി ഇത്തരം സ്വര്‍ണ്ണമാണ് കൈമാറുക. ഇന്ത്യയിലേക്ക് വരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ മഹാ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്ക- ദൂബായി വഴി എത്തുന്നതാണ്. മുസ്ളീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് പ്രധാന ഗൂണഭോക്താക്കള്‍. ഈ സാഹചര്യത്തിലാണ് തീവ്രവാദ സംഘടനകളുടെ ഇടനിലക്കാരനായിരുന്ന സിദ്ദിഖ് കാപ്പന്റെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം സംശയത്തിന്റെ നിഴലിലാകുന്നത്.
2017 ല്‍ ജോര്‍ജിയയും കാപ്പന് സന്ദര്‍ശിച്ചിരുന്നു. പ്രശസ്തമായ റോസ് വിപ്ളവത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിച്ച പാരമ്പര്യമുള്ള രാജ്യമാണ് ജോര്‍ജ്ജിയ.2003 ല്‍ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എഡ്വേര്‍ഡ് ഷെവര്ഡ്നാസ് പുറത്താക്കപ്പെട്ടു. വിദേശ സംഘടനകളുടെ പിന്തുണയോടെ നടന്ന ഈ പ്രക്ഷോഭം റോസ് വിപ്ലവമെന്നാണ് അറിയപ്പെട്ടത്.
ഇന്ത്യയില്‍ മോദി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനം ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന കാപ്പന്, ജോര്‍ജ്ജിയയില്‍ പോകുന്നതിനു മു്ന്‍പ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റും സംശയത്തിലാണ്. 2017 ജനുവരി 25 മുതല്‍ 2017 മെയ് 24 വരെയായിരുന്നു കാപ്പന്റെ ജോര്‍ജ്ജിയ വിസയുടെ കാലാവധി. ജനുവരി 13 നു ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നരേന്ദ്ര മോദിയെ കൊല്ലുമെന്ന സൂചനയുണ്ട്.മോദിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നിരുന്നു എന്ന സൂചനയാണ് പോസ്റ്റിട്ട തീയതിയും വിസ തീയതിയും തമ്മിലുള്ള അടുപ്പം നല്‍കുന്നത്.
”ഇനി അഭിനവ നാഥുറാം ഗോഡ്സെയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്നേഹികള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് കരുതുന്നു” എന്നായിരുന്നു പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: