കതുവ(ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ നിന്ന് അയച്ചതെന്ന് സംശയിക്കുന്ന തീവ്രസ്ഫോടക വസ്തു(ഐഇഡി) കണ്ടെടുത്തു. പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതെന്ന് ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു. പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിക്കപ്പുറത്ത് നിന്നു നിയന്ത്രിക്കുന്ന ഡ്രോണുകളുടെ സാന്നിധ്യം ഇനിയുമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഫോടനം നടന്ന ദിവസവും ആറ് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തില്‍ ഇരട്ട സ്ഫോടനങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: