കൊല്ലം: വാക്സിനേഷന് സെന്ററില്‍ ആരോഗ്യവിഭാഗം ജീവനക്കാരെ കൈയേറ്റം ചെയ്ത കേസില്‍ ആരോപണ വിധേയനായ സിപിഎം നേതാവും കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ: എ.എ. സവാദിന് എതിരെ മുമ്പും ആരോപണം ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് നേതാവും കന്റോണ്‍മെന്റ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി.വി. അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് സവാദിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ശബ്ദരേഖ സഹിതമാണ് അന്ന് പരാതി നല്‍കിയത്. എന്നാല്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പില്‍ സവാദ് ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട് കാട്ടിയും എല്‍എല്‍ബി ബിരുദം നേടിയതില്‍ സംശയമുന്നയിച്ച് ബാര്‍ കൗണ്‍സിലിലും ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് സവാദ് അനിലിനെതീരെ ഫോണില്‍ വധഭീഷണി മുഴക്കിയത്. സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ കാരണമാണ് പോലീസ് നടപടി സ്വീകരിക്കാത്തത് എന്നാണ് ഉയരുന്ന ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: