മങ്കൊമ്പ്: സേവ് കുട്ടനാട് എന്ന ക്യാമ്പയിനിലൂടെ കുട്ടനാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലനില്‍പ്പിനായി പോരാടുന്ന കുട്ടനാടന്‍ ജനതയെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന് മാപ്പു പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. മഹാപ്രളയത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കുട്ടനാടന്‍ ജനതയെ സേവ് കുട്ടനാട് ക്യാമ്പയിന് നിര്ബന്ധതിരാക്കിയത്.
മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് കുട്ടനാട് എം.എല്‍.എ. നിലപാട് വ്യക്തമാക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. തകര്‍ച്ച നേരിടുന്ന കുട്ടനാടന്‍ കാര്‍ഷിക മേഖലയെ രക്ഷിക്കുവാന്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടനാടന്‍ ജനതയെ ഒന്നാകെ ആക്ഷേപിച്ച സംസ്ഥാന ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മങ്കൊമ്പില്‍ നടന്ന കോലം കത്തിക്കല്‍ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഡി. സുഭാഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.വാസുദേവന്‍ മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം ഡി. പ്രസന്നകുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന് എം.ആര്.സജീവ്. മണ്ഡലം ജനറല്‍ സെക്രട്ടറി സുഭാഷ് പറമ്പിശ്ശേരി, മണ്ഡലം സെക്രട്ടറി എന്‍.വി. നാരായണദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: