ഹേഗ്: പ്രായപൂര്‍ത്തിയാകാത്ത പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മതരിവര്ത്തനം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കെതിരെ ഓവര്‍സീസ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അലയന്‍സ്, ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സുമായി(ജിഎച്ച്ആര്ഡി) ചേര്‍ന്ന് ഡച്ച് പാര്‍ലമെന്റിന് പുറത്ത് പ്രകടനം നടത്തി. പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റി ഫോര്‍ ക്രിസ്ത്യന്‍ റൈറ്റ്സ് ഡച്ച് പാര്‍ലമെന്റിന് മുന്നിലും പ്രതിഷേധിച്ചു.
തട്ടിക്കൊണ്ടുപോയി മാനഭംഗത്തിന് ഇരയാകുന്നതിനെതിരെ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി പാക്കിസ്ഥാനി അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഹോളണ്ടിലും ബല്‍ജിയത്തിലും താമസിക്കുന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ സമൂഹത്തോട് സംഘടന ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍നിന്നുള്ള ക്രിസ്ത്യാനികളും പ്രാദേശിക ഡച്ചുകാരുമുള്പ്പെടെ 130 ഓളം പേര് പ്രകടനത്തില്‍ പങ്കെടുത്തു.
‘ഞങ്ങളെ കൊല്ലുന്നത് നിര്‍ത്തൂ- ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും വിലയുണ്ട്’, ‘പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കുക’, ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. എല്ലാവർഷവും മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്തു നല്‍കാനായി ധാരാളം ക്രിസ്ത്യൻ പെണ്‍കുട്ടികളെയാണ്, അധികവും പ്രാപൂര്ത്തിയാകാത്തവര്, തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനിലുടനീളം മതപരിവര്‍ത്തനം നടത്തുന്നത്. പൊലീസും രാഷ്ട്രീയ നേതാക്കളും ഇവരുടെ പരാതികള്‍ അവഗണിക്കുകയാണ് പതിവ്. ഇതുമൂലം വലിയ ദുരിതമാണ് ന്യൂനപക്ഷങ്ങള്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: