റോം: റോബര്‍ട്ടോ മന്‍സിനിയുടെ അസൂറിപ്പട പടയോട്ടം തുടങ്ങി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക് തുര്‍ക്കിയെ മറികടന്നു. സിറോ ഇമ്മൊബൈല്‍ , ലോറന്‍സോ ഇന്സൈന് എന്നിവര്‍ ഇറ്റലിക്കായി ഗോളുകള്‍ നേടി. ഒരു ഗോള്‍ തുര്‍ക്കിയുടെ ദാനമായിരുന്നു. ഈ വിജയത്തോടെ ഇറ്റലിക്ക്് ഗ്രൂപ്പ എ യില്‍ മൂന്ന്് പോയിന്റായി.
അഞ്ചു വര്‍ഷത്തെ ഇടവേളയക്ക്് ശേഷം ആദ്യ വമ്പന്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ ഇറ്റലി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ വ്യക്തമായി ആധിപത്യം സ്ഥാപിച്ചു. പക്ഷെ ആദ്യ പകുതിയില്‍ ഗോളടിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തുര്‍ക്കി താരം മെറി ഡെമിറല്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ഇറ്റലി മുന്നിലെത്തി. യൂറോയുടെ ചരിത്രത്തിലാദ്യമാണ് ആദ്യ ഗോള്‍ സെല്‍ഫ് ഗോളാകുന്നത്.
അറുപത്തിയാറാം മിനിറ്റില്‍ ഇമ്മൊബൈല്‍ ലീഡ് ഉയര്‍ത്തി. കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റ് ശേഷിക്കെ ഇന്സൈന് സ്കോര്‍ ചെയ്തതോടെ ഇറ്റലി 3-0 ന് ജയിച്ചുകയറി. 2018 ലെ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയ ഇറ്റലി യൂറോ 2020 ന്റെ യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളില്‍ പത്തിലും വിജയിച്ചാണ് ഫൈനല്‍സില്‍ കടന്നത്.
തുര്്ക്കിയെ തോല്‍പ്പിച്ചതോടെ ഇറ്റലിയുടെ തോല്‍വിയറിയാത്ത മത്സരങ്ങളുടെ എണ്ണം 28 ആയി വര്‍ധിച്ചു. ഇത്തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇറ്റലി. അടുത്ത മത്സരത്തില്‍ ഇറ്റലി റോമില്‍ സ്വിറ്റ്്സര്ലന്ഡിനെ നേരിടും. അതേസമയം തുര്‍ക്കി അടുത്ത മത്സരത്തില്‍ വെയ്ല്‍സുമായി മാറ്റുരയ്ക്കും. ബാക്കുവിലാണ് ഈ പോരാട്ടം.
വെയ്ല്‍സിന് സമനില
അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെ ഒളിമ്പിയ സ്റ്റേഡിയത്തില്‍ നടന്ന യൂറോ 2020 ലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ വെയ്ല്‍സ്് സമനിലയില്‍ പിടിച്ചു നിര്‍ത്തി (1-1). ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.
നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ എംബോളയുടെ ഗോളില്‍ സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തി. ഏഴുപത്തിനാലാം മിനിറ്റില്‍ കിഫെര്‍ മൂറിന്റെ ഗോളില്‍ വെയ്ല്‍സ് സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: