മാഡ്രിഡ്: പരിശീലക സ്ഥാനത്ത് സിനദിന്‍ സിദാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡ്. മുന്‍ പരിശീലകന് കൂടിയായ കാര്‍ലോ ആന്‍സലോട്ടിയെയാണ് റയല്‍ പരിശീലക ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ആന്‍സലോട്ടിയുടെ റയലിലേക്കുള്ള രണ്ടാം വരവാണിത്. പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടന്റെ പരിശീലക സ്ഥാനത്തുനിന്നാണ് റയലിലേക്ക് എത്തുന്നത്.
സിദാന് വരുന്നതിന് മുമ്പ് 2013 മുതല്‍ 2015 വരെ റയല്‍ പരിശീലകനായിരുന്നു ആന്‍സലോട്ടി. ഈ കാലയളവില്‍ ഇദ്ദേഹത്തിനു കീഴില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍റേ, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. റയലിനെ 119 മത്സരങ്ങളില്‍ പരിശീലിപ്പിച്ച ആന്‍സലോട്ടി 89 ജയങ്ങളും ടീമിന് നല്കി. 14 മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ 16 എണ്ണത്തില്‍ റയല്‍ തോല്‍വി വഴങ്ങി. 2015-ല്‍ റയലിനോട് വിട പറഞ്ഞ ആന്‍സലോട്ടി പിന്നീട് ബയേണ്‍ മ്യൂണിക്ക്, നാപ്പോളി തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: