വല്ലാഡോളിഡ്: ബാഴ്സലോണ അപമാനിച്ച് ഇറക്കിവിട്ടപ്പോള്‍ എനിക്ക് വാതിലുകള്‍ തുറന്നുതന്ന അത്ലറ്റിക് ക്ലബ്ബിന് നന്ദി. എന്നില്‍ വിശ്വാസം അര്‍പ്പിച്ച ഈ ക്ലബ്ബിനോട്് എന്നും നന്ദിയുള്ളവനായിരിക്കുമെന്ന്് , അത്ലറ്റിക്കോ ലാ ലിഗ കിരീടം നേടിയതിന് പിന്നാലെ ലൂയി സുവാരസ് പറഞ്ഞു.
അറുപത്തിയേഴാം മിനിറ്റില്‍ ലൂയി സുവാരസ് നേടിയ ഗോളിലാണ് അത്ലറ്റിക്കോ ഏഴു വര്‍ഷത്തിനുശേഷം ലാ ലിഗയില്‍ വീണ്ടും ചാമ്പ്യന്മാരായത്. നിര്‍ണായകമായ അവസാന റൗണ്ട് മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ വല്ലാഡോളിഡിനെ പരാജയപ്പെടുത്തി. 2014 നുശേഷമാണ് അത്ലറ്റിക്കോ ലാ ലിഗ കിരീടം സ്വന്തമാക്കുന്നത്്.
മത്സരശേഷം സഹതാരങ്ങള്‍ കിരീടവിജയം ആഘോഷിക്കുമ്പോള്‍ നിറകണ്ണുകളുമായി ഗ്രൗണ്ടിലിരിക്കുകയായിരുന്നു സുവാരസ്്. വയസന് എന്ന് അപമാനിച്ച് ബാഴ്സലോണ ഇറക്കി വിട്ട ആ നിമിഷം സുവാരസിന്റെ മനസിലേക്ക് ഒരിക്കല്‍ കൂടി കയറിവന്നിട്ടുണ്ടാം. അപമാനങ്ങളൊക്കെ മായ്ച്ച് കളയുന്നതാണ് സുവാരസിന്റെ ഈ മിന്നുന്ന പ്രകടനം.
ബാഴ്സലോണ പുറത്താക്കിയ ഉറൂഗ്വയന് സ്ട്രൈക്കര്‍ ലൂയി സുവാരസിനെ അത്ലറ്റിക്കോയുടെ അര്‍ജന്റീനിയന്‍ പരിശീലകന് ഡീഗോ സിമിയോണി കൂടെ കൂട്ടുകയായിരുന്നു. കോച്ചിന്റെ ഈ തന്ത്രാണ് അത്ലറ്റിക്കോയെ കിരീടവിജയത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: